വെട്രിമാരൻ തിരക്കഥ ഒരുക്കുന്ന ‘​ഗുരുഡ’ന്റെ ടൈറ്റിൽ​ ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്; സൂറിക്കൊപ്പം ഉണ്ണി മുകുന്ദനും ശശി കുമാറും

വെട്രിമാരൻ തിരക്കഥ ഒരുക്കുന്ന ‘​ഗുരുഡ’ന്റെ ടൈറ്റിൽ​ ഫസ്റ്റ് ​ഗ്ലിംപ്സ് പുറത്ത്. സൂരി നായകനായി എത്തുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും ശശി കുമാറും പ്രധാന വേഷത്തിൽ എത്തുന്നു. വിടുതലൈ എന്ന ചിത്രത്തിന് ശേഷം സൂരിയിലെ നടന്റെ അഭിനയ സാധ്യത വർധിപ്പിക്കുന്നൊരു സിനിമയാണ് ​ഗരുഡൻ എന്നാണ് ​ഗ്ലിംപ്സിൽ നിന്നും വ്യക്തമാകുന്നത്.

സമുദ്രക്കനി, രവതി വര്‍മ്മ, ശിവദ, റോഷിനി ഹരിപ്രിയന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍എസ് ദുരൈ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു