ചിയാൻ വിക്രവും സംവിധായകൻ ഗൗതം വാസുദേവ മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ധ്രുവ നക്ഷത്രം.നിയമപരമായും സാമ്പത്തികമായും കടുത്ത പ്രതിസന്ധികളിൽപ്പെട്ട് ഉഴലുന്ന ഈ ചിത്രം ഫെബ്രുവരിയിൽ വെള്ളിത്തിര തൊടുമെന്ന പ്രതീക്ഷയിലാണ് ആരാധകരും അണിയറ പ്രവർത്തകരും.
2013-ൽ നടൻ സൂര്യയെ വെച്ച് ഈ ചിത്രം ചെയ്യാനിരുന്നെങ്കിലും അതുണ്ടായില്ല.പകരം 2015-ൽ വിക്രമിനെ നായകനാക്കി ധ്രുവ നക്ഷത്രത്തിൻ്റെ അനൗൺസ്മെൻ്റ് ഉണ്ടായിരുന്നു.
ഗൗതം മേനോൻ നിർമാണവും സംവിധാനവും നിർവഹിക്കുന്ന ധ്രുവ നക്ഷത്രത്തിൻ്റെ സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ഗൗതം മേനോനും ദീപക് വെങ്കടേശനും കൂടിയാണ്.ഹാരിസ് ജയരാജ് സംഗീതം ചെയ്യുന്ന ഈ ചിത്രത്തിൽ,വിക്രം,ഋതു വർമ,പർത്തിബൻ,രാധികാ ശരത്കുമാർ,സിമ്രൻ,വിനായകൻ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.
read more indian-2 release:ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗം
2017-ൽ പ്രൊഡക്ഷൻ പണികൾ തുടങ്ങിയ ധ്രുവ നക്ഷത്രം ഏഴ് രാജ്യങ്ങളിൽ വെച്ച് ഷൂട്ട് ചെയ്യുകയും 2023 ഫെബ്രുവരിയിൽ തന്നെ പൂർണമാവുകയും ചെയ്തിരുന്നു.ഒട്ടേറെ തവണ റിലീസ് ഡേറ്റുകൾ നീങ്ങിപ്പോയ ഈ വിക്രം ചിത്രം ഫെബ്രുവരിയിൽ റിലീസ് ആവുമെന്ന് കരുതുന്നു.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക