ന്യൂഡൽഹി: അയോധ്യയിൽ 22ന് പ്രാണപ്രതിഷ്ഠ നടത്തുന്ന രാമവിഗ്രഹം ക്ഷേത്രത്തിൽ സ്ഥാപിച്ചു. വിഗ്രഹം ഗർഭഗൃഹത്തിൽ സ്ഥാപിച്ച് പഞ്ചാംഗവിധി പൂജകൾ നടത്തി. കൃഷ്ണശിലയിൽ നിർമിച്ച രാംലല്ല വിഗ്രഹത്തിന്റെ ആദ്യ ചിത്രം പുറത്തുവന്നു. വിഗ്രഹത്തിന്റെ മുഖം തുണി കൊണ്ട് മറച്ചിരിക്കുകയാണ്. പ്രതിഷ്ഠാ ദിനത്തിൽ പൂജകൾക്കു ശേഷം മാത്രമേ വിഗ്രഹം അനാവരണം ചെയ്യൂ.