കാലിഫോർണിയയിലെ സാൻ ജോസിൽ നടന്ന ഗാലക്‌സി അണ്‍പാക്ക്ഡ് 2024 എന്ന പരിപാടിയില്‍ വെച്ചാണ് ഫോണുകള്‍ അവതരിപ്പിച്ചത്.
ഗാലക്‌സി എസ് 24, എസ് 24+, എസ് 24 അള്‍ട്ര എന്നീ മൂന്ന് ഫോണുകളാണ് അവതരിപ്പിച്ചത്. പുതിയ ടൈറ്റാനിയം ഫ്രെയിമും കോര്‍ണിങ് ഗൊറിസല്ല ഗ്ലാസ് ആര്‍മര്‍ സംരക്ഷണവുമുള്ള ഗാലക്‌സി എസ് 24 അള്‍ട്ര തന്നെയായിരുന്നു അവതരണ പരിപാടിയുടെ മുഖ്യ ആകര്‍ഷണം.
എസ് 23 സീരീസിൽ നിന്ന് കാര്യമായ ഡിസൈൻ മാറ്റങ്ങളൊന്നുമില്ലാതെ എത്തിയ എസ് 24 സീരീസിൽ ഇത്തവണ കാര്യമായി എടുത്തുപറയേണ്ട സവിശേഷത ‘ഗാലക്സി എ.ഐ’ ആണ്. ഗൂഗിളിന്റെ ജനറേറ്റീവ് എഐ മോഡലായ ജെമിനി-യുടെ പിന്തുണയോടെയാകും ഗാലക്സി എ.ഐ പ്രവർത്തിക്കുക.
പഴയ വേർഷൻ പോലെ മെറ്റല്‍ ഫ്രെയിമും, മുന്നിലും പിന്നിലുമുള്ള ഗ്ലാസ് പാനലുകളും ക്യാമറ മോഡ്യൂളൂമെല്ലാം തന്നെയാണ് എസ് 24, എസ്24+ ഫോണുകളിലുമുള്ളത്. ഡിസ്‌പ്ലേയിലും ബാറ്ററിയിലുമാണ് എസ് 24, എസ്24+, എസ് 24 അള്‍ട്ര സ്മാര്‍ട്‌ഫോണുകള്‍ വ്യത്യസ്തമാവുന്നത്. എസ് 24 ന് 6.2 ഇഞ്ച് ഡിസ്‌പ്ലേയാണ്, എസ്24+ന് 6.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനുണ്ട്. എസ് 24 അള്‍ട്രയ്ക്ക് 6.8 ഇഞ്ച് സ്‌ക്രീന്‍ ആണ്. ഒനിക്‌സ് ബ്ലാക്ക്, മാര്‍ബിള്‍ ഗ്രേ, കൊബാള്‍ട്ട് വയലറ്റ്, ആംബര്‍ യെല്ലോ എന്നീ കളര്‍ ഓപ്ഷനുകളിലായിരിക്കും ഫോണ്‍ വിപണിയിലെത്തുക.
മൂന്ന് ഫോണുകളുടെ സ്‌ക്രീനുകള്‍ക്കും 1 ഹെര്‍ട്‌സ് മുതല്‍ 120 ഹെര്‍ട്‌സ് വരെയുള്ള വേരിയബിള്‍ റിഫ്രഷ് റേറ്റുണ്ട്. എസ് 24+ല്‍ ക്യുഎച്ച്ഡി റെസലൂഷന്‍ സ്‌ക്രീനാണ്. ബേസ് മോഡലായ എസ് 24 ല്‍ ഫുള്‍എച്ച്ഡി പ്ലസ് റസലൂഷന്‍ ഡിസ്‌പ്ലേ തന്നെയാണുള്ളത്.
ഗാലക്‌സി എസ് 24 ല്‍ 8 ജിബി റാമില്‍ 128ജിബി, 256ജിബി, 512 ജിബി സ്‌റ്റോറേജ് ഓപ്ഷനുകള്‍ ലഭിക്കും. എസ് 24+ ല്‍ 12 ജിബി റാമിൽ 256 ജിബി, 512 ജിബി സ്റ്റോറേജ് ഓപ്ഷനുകളുണ്ട്.
എസ് 24, എസ്24+ ഫോണുകളില്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറകളാണുള്ളത്. 12 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 50 എംപി വൈഡ് ആംഗിള്‍ ലെന്‍സ്, 10 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണിതില്ലുള്ളത്. 3 എക്‌സ് ഒപ്റ്റിക്കല്‍ സൂം ലഭിക്കും. 12 എംപി സെല്‍ഫി ക്യാമറയും ഫോണുകളിലുണ്ട്. 4കെ റെക്കോര്‍ഡിങും ഇതില്‍ സാധ്യമാണ്.
എസ് 24 ല്‍ 4000 എംഎഎച്ച് ബാറ്ററിയാണുള്ളത്. എസ് 24+ ല്‍ 4900 എംഎഎച്ച് ബാറ്ററി ആണുള്ളത്. രണ്ടിലും 45 വാട്ട് അതിവേഗ വയേര്‍ഡ്, വയര്‍ലെസ് ചാര്‍ജിങ് സൗകര്യങ്ങളും ഉണ്ട്. എസ് 24 ന് 66424 രൂപയും, എസ് 24+ ന് 83052 രൂപയുമാണ് വില.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം