രഞ്ജി ട്രോഫി; കേ​ര​ളം ഇ​ന്ന് മും​ബൈ​ക്കെ​തി​രെ ഇ​റ​ങ്ങും

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ കേ​ര​ളം ഇ​ന്ന് ക​രു​ത്ത​രാ​യ മും​ബൈ​ക്കെ​തി​രെ ഇ​റ​ങ്ങും. തു​മ്പ സെ​ന്‍റ് സേ​വി​യേ​ഴ്സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മ​ത്സ​രം കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക​മാ​ണ്. ര​ണ്ട്​ ക​ളി​യി​ൽ​നി​ന്ന് നാ​ല്​ പോ​യ​ന്‍റു​മാ​യി ഗ്രൂ​പ് ബി​യി​ൽ അ​ഞ്ചാം​സ്ഥാ​ന​ത്താ​ണ് കേ​ര​ളം. എ​ന്നാ​ൽ ക​ളി​ച്ച ര​ണ്ട്​ ക​ളി​ക​ളി​ലും ത​ക​ർ​പ്പ​ൻ ജ​യ​ത്തോ​ടെ 14 പോ​യ​ന്‍റു​മാ​യി ഗ്രൂ​പ്പി​ൽ ഒ​ന്നാം​സ്ഥാ​ന​ത്താ​ണ് മും​ബൈ. അ​ഫ്ഗാ​നിസ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന് ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ ഇ​ന്ത്യ​ൻ താ​രം സ​ഞ്ജു സാം​സ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും കേ​​ര​ളം ഇ​ന്നി​റ​ങ്ങു​ക. ഇ​ന്ത്യ​ൻ ക്യാ​മ്പി​ലാ​യ​തി​നാ​ൽ അ​സ​മി​നെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ സ​ഞ്ജു ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. പ​ക​രം വൈ​സ് ക്യാ​പ്റ്റ​ൻ രോ​ഹ​ൻ കു​ന്നു​മ​ലാ​ണ് ടീ​മി​നെ ന​യി​ച്ച​ത്.

ആ​ന്ധ്ര​യെ 10 വി​ക്ക​റ്റി​ന് ത​ക​ർ​ത്ത​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ​താ​രം അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മും​ബൈ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ല​പ്പൊ​ക്ക​മു​ള്ള മും​ബൈ​യു​ടെ ബാ​റ്റി​ങ് നി​ര​യെ തു​മ്പ​യി​ലെ പി​ച്ചി​ൽ പി​ടി​ച്ചു​കെ​ട്ടു​ക​യെ​ന്ന​ത് കേ​ര​ള ബൗ​ള​ർ​മാ​ർ​ക്ക് വെ​ല്ലു​വി​ളി​യാ​കും.

Read also: ഈജിപ്ത്-ഘാന മത്സരം സമനിലയിൽ

ര​ഹാ​നെ​ക്ക് പു​റ​മെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ശ്രേ​യ​സ് അ​​യ്യ​ർ, ശി​വം ദു​ബേ, യ​ശ്വ​സി ജ​യ്സ്വാ​ൾ തു​ട​ങ്ങി​യ​വ​രാ​ണ് ബാ​റ്റിങ്ങി​ന്‍റെ ന​ട്ടെ​ല്ല്. ഇം​ഗ്ല​ണ്ട് ല​യ​ൺ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തിന് ശേ​ഷം സൂ​പ്പ​ർ​താ​രം സ​ർ​ഫ്രാ​സ് ഖാ​നും ടീ​മി​ലേ​ക്കെ​ത്തു​മ്പോ​ൾ മും​ബൈ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​നി​ല്ല. ഇ​ന്ത്യ​ൻ താ​രം ധ​വാ​ൽ കു​ൽ​ക്ക​ർ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബൗ​ളി​ങ് നി​ര​യും മി​ന്നു​ന്ന ഫോ​മി​ലാ​ണ്.

ക്യാ​പ്റ്റ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ ഫോ​മി​ല്ലാ​യ്മ​യാ​ണ് മും​ബൈ​യു​ടെ ഏ​ക ത​ല​വേ​ദ​ന. പ​രി​ക്കി​നു​ശേ​ഷം ആ​ന്ധ്ര​ക്കെ​തി​രെ ഇ​റ​ങ്ങി​യ ര​ഹാ​നെ ആ​ദ്യ പ​ന്തി​ൽ ത​ന്നെ പു​റ​ത്താ​യി​രു​ന്നു. ഫോ​മി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നാ​യി ഒ​രു മ​ണി​ക്കൂ​റോ​ള​മാ​ണ് വ്യാ​ഴാ​ഴ്ച ബാ​റ്റി​ങ് പ​രി​ശീ​ല​ന​ത്തി​നാ​യി നീ​ക്കി​വെ​ച്ച​ത്. ഈ ​മാ​സം 25 മു​ത​​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​റം​മ​ങ്ങി​യ ശ്രേ​യ​സ് അ​യ്യ​ർ​ക്കും യ​ശ്വ​സി ജ​യ്സ്വാ​ളി​നും കേ​ര​ള​ത്തി​നെ​തി​രാ​യ മ​ത്സ​രം പ​രീ​ക്ഷ​യാ​കും.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു