കൊല്ലം: ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇൻറർനാഷനൽ അക്വാട്ടിക് സെൻറർ മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസരംഗത്ത് കായികപഠനം വിഷയമാക്കാനുള്ള നടപടികൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. പ്രൈമറി തലം മുതൽ വ്യവസ്ഥാപിതമായി കായികപരിശീലനം ആരംഭിക്കും. അതിനായി എല്ലാ പഞ്ചായത്തുകളിലും പരിശീലകരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.ജി.സിയുടെ ധനസഹായത്തോടെ ഒളിമ്പിക് നിലവാരത്തിലുള്ള സ്വിമ്മിങ് പൂൾ ആണ് ടി.കെ.എം ആർട്സ് കോളജിൽ സജ്ജമായത്.
Read also: ചെങ്കോട്ട പാത; ട്രെയിനുകളിലെ കോച്ചുകൾ വർധിപ്പിക്കാനൊരുങ്ങുന്നു
ടി.കെ.എം കോളജ് ട്രസ്റ്റ് പ്രസിഡൻറ് ഡോ. ഷഹാൽ ഹസൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ടി.കെ.എം ആർട്സ് കോളജിൽ അത്ലറ്റിക്സ്, സ്വിമ്മിങ് ഇനങ്ങളിൽ അടുത്ത അധ്യയനവർഷത്തിൽതന്നെ സർക്കാറിന്റെ സ്പോർട്സ് ഹോസ്റ്റൽ അനുവദിക്കുമെന്ന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി പറഞ്ഞു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. എണസ്റ്റ്, കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ് വിനീതകുമാരി, മുഖല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈൻ, വാർഡ് മെംബർ ശ്രീജ സജീവ്, ടി.കെ.എം ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസ്ലിയാർ, മെംബർ ജമാലുദ്ദീൻ മുസ്ലിയാർ എന്നിവർ സംസാരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു