ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാ​യി​ക​പ​ഠ​നം വി​ഷ​യ​മാ​​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭിച്ചു​ -മന്ത്രി

കൊ​ല്ലം: ടി.​കെ.​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​ക്വാ​ട്ടി​ക് സെൻറ​ർ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് കാ​യി​ക​പ​ഠ​നം വി​ഷ​യ​മാ​​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. പ്രൈ​മ​റി ത​ലം മു​ത​ൽ വ്യ​വ​സ്ഥാ​പി​ത​മാ​യി കാ​യി​ക​പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. അ​തി​നാ​യി എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ​രി​ശീ​ല​ക​രെ നി​യ​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​ജി.​സി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ ഒ​ളി​മ്പി​ക് നി​ല​വാ​ര​ത്തി​ലു​ള്ള സ്വി​മ്മി​ങ് പൂ​ൾ ആ​ണ്​ ടി.​കെ.​എം ആ​ർ​ട്സ് കോ​ള​ജി​ൽ സ​ജ്ജ​മാ​യ​ത്.

Read also: ചെങ്കോട്ട പാത; ട്രെയിനുകളിലെ കോച്ചുകൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു

ടി.​കെ.​എം കോ​ള​ജ് ട്ര​സ്റ്റ് പ്ര​സി​ഡ​ൻ​റ് ഡോ. ​ഷ​ഹാ​ൽ ഹ​സ​ൻ മു​സ്​​​​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. വി​ഷ്ണു​നാ​ഥ് എം.​എ​ൽ.​എ മുഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​കെ.​എം ആ​ർ​ട്സ് കോ​ള​ജി​ൽ അ​ത്​​ല​റ്റി​ക്സ്, സ്വി​മ്മി​ങ് ഇ​ന​ങ്ങ​ളി​ൽ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ​ത​ന്നെ സ​ർ​ക്കാ​റി​ന്റെ സ്പോ​ർ​ട്സ് ഹോ​സ്റ്റ​ൽ അ​നു​വ​ദി​ക്കു​മെ​ന്ന് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ യു. ​ഷ​റ​ഫ​ലി പ​റ​ഞ്ഞു. ജി​ല്ല സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ്​ എ​ക്സ്. എ​ണ​സ്റ്റ്, കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ വി​നീ​ത​കു​മാ​രി, മു​ഖ​​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്​ എ​ച്ച്. ഹു​സൈ​ൻ, വാ​ർ​ഡ് മെം​ബ​ർ ശ്രീ​ജ സ​ജീ​വ്, ടി.​കെ.​എം ട്ര​സ്റ്റ് ട്ര​ഷ​റ​ർ ജ​ലാലു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ, മെം​ബ​ർ ജ​മാ​ലു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ എ​ന്നിവ​ർ സം​സാ​രി​ച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു