ലണ്ടൻ: സ്വന്തം പാർട്ടിയിലെ വെല്ലുവിളി അതിജയിച്ച് റുവാണ്ട ബില്ലിന് പാർലമെന്റിൽ അംഗീകാരം നേടാൻ കഴിഞ്ഞതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ആശ്വാസം. വിമതർ പിന്മാറിയതോടെ സർക്കാർ 276നെതിരെ 320 വോട്ടുകൾക്ക് അനായാസമായി വിജയിച്ചു.
അനധികൃത കുടിയേറ്റക്കാരെയും അഭയാർഥികളെയും റുവാണ്ടയിലേക്ക് നാടുകടത്തുന്നത് അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമാണെന്ന യു.കെ സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് സർക്കാർ നിയമനിർമാണം നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു