വിജയ് സേതുപതിയുടെ സിംപ്ലിസിറ്റിയിൽ താൻ അത്ഭുതപ്പെടുന്നു എന്ന് ആരാധകൻ. എന്നാൽ താൻ സിംപിൾ അല്ലെന്നും എന്നെ സിമ്പിൾ മനുഷ്യൻ എന്ന് വിളിക്കരുതെന്നും അടുത്തിടെ വിജയ് സോതുപതി നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ബോളിവുഡ് ഹംഗാമ ഇവന്റിൽ, വിജയ് സേതുപതിയുടെ സിംപ്ലിസിറ്റിയിൽ താൻ അത്ഭുതപ്പെടുന്നു എന്ന് പറഞ്ഞ ആരാധകനേടായിരുന്നു താരത്തിന്റെ മറുപടി. “എല്ലാവരും ഇങ്ങനെയാണ് പറയുന്നത്, അത് ഒരിക്കലും ശരിയല്ല. എനിക്ക് കോട്ടോ ബ്ലേസറോ ധരിക്കണമെങ്കിൽ, ഞാൻ അത് ധരിക്കും, പക്ഷേ എനിക്ക് കംഫർട്ട് ഇതാണ്.”
“ഇത് സിംപ്ലിസിറ്റിയല്ല. ഈ വസ്ത്രങ്ങളെല്ലാം ചെലവേറിയതാണ്, ആളുകൾ എന്നെ നോക്കി ഞാൻ വളരെ സിംപിളാണെന്ന് പറയാറുണ്ട്. എന്നാൽ ഞാൻ ഒരിക്കലും അങ്ങനെയല്ല. ഞാൻ അത്തരം ഒരു ‘ഡ്രാമയും’ ചെയ്യുന്നില്ല. ഒരു കോട്ടിലും ജേംസ് ബോണ്ട് തൊപ്പിയിലും കംഫർട്ട് ആണെങ്കിൽ ഞാൻ അതു ധരിച്ച് വരാം,” വിജയ് സേതുപതി പറഞ്ഞു.
വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ മെറി ക്രിസ്മസ് മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. സന്തോഷ് ശിവന്റെ മുംബൈക്കർ, അറ്റ്ലിയുടെ ജവാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷമുള്ള വിജയ് സേതുപതിയടെ മൂന്നാമത്തെ ഹിന്ദി ചിത്രമാണ് ഇത്. ഷാഹിദ് കപൂർ അഭിനയിച്ച ഫാർസി എന്ന ഹിന്ദി വെബ് സീരീസിലും വിജയ് അഭിനയിച്ചിരുന്നു. അടുത്തിടെ, പൊതു പരിപാടികളിൽ പ്രത്യക്ഷപ്പെടുന്നത് കഥാപാത്രത്തെ കണക്ടുചെയ്യുന്നതിൽ പ്രേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും വിജയ് പറഞ്ഞിരുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു