ദുബൈ: ‘സ്ത്രീയാണ് ധനം, സ്ത്രീധനം അനിസ്ലാമികം’ ശീര്‍ഷകത്തില്‍ അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പൊതുസമ്മേളനം സംഘടിപ്പിച്ചു. ചടങ്ങിൽ രക്ഷിതാക്കളും യുവതി യുവാക്കളുമടങ്ങിയ സദസ്സ് സ്ത്രീധനവിരുദ്ധ പ്രതിജ്ഞയെടുത്തു.
യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് മയ്യേരി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മൗലവി അബ്ദുസ്സലാം മോങ്ങം, ഹുസൈന് കക്കാട്, അഷ്കര്‍ നിലമ്പൂര്‍, മമ്മൂട്ടി മുസ്ലിയാര് എന്നിവര്‍ സംസാരിച്ചു.
യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസമദ് അധ്യക്ഷത വഹിച്ചു. പി.എ. ഹുസൈന് ഫുജൈറ സ്വാഗതവും വി.കെ. സക്കരിയ നന്ദിയും പറഞ്ഞു. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവരെ ആദരിച്ചു. അബ്ദുല്‍വാഹിദ് മയ്യേരി, മുജീബ് എക്സല്‍, ഐ.എം. റഫീഖ്, അബ്ദുറഹ്മാന് ചീക്കുന്ന്, ഹനീഫ് സാലിഹി പുലാമന്തോള്‍, സകരിയ കല്ലങ്കൈ, റിനാസ് ചെട്ടിയാങ്കണ്ടി, അബ്ദുല്‍ ഖാദര്‍ ബറാമി, നസറുദ്ദീന്‍ എടരിക്കോട്, മുഹമ്മദ് സഹീല്‍, അഷ്റഫ് പേരാമ്പ്ര, മുഹമ്മദ് ഹനീഫ് ഡി.വി.പി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു