ജിദ്ദ: വെൽഫെയർ പാർട്ടി മഞ്ചേരി മണ്ഡലം പ്രസിഡൻറും പ്രവാസി വെൽഫെയർ ജിദ്ദ സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡൻറുമായിരുന്ന ഉസ്മാൻ പാണ്ടിക്കാടിന്റെ നിര്യാണത്തിൽ ജിദ്ദയിലെ പ്രവാസി സമൂഹം അനുശോചനം രേഖപ്പെടുത്തി. പ്രവാസി വെൽഫെയർ ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ വിവിധ സാമൂഹിക, സാംസ്കാരിക സംഘടന നേതാക്കളും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പങ്കെടുത്തു.
സർഗാത്മകത കൊണ്ടും നേതൃകഴിവുകളാലും ധന്യമായ ഉസ്മാൻ പാണ്ടിക്കാടിന്റെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നുവന്ന ഗൾഫ് പ്രവാസത്തിലും അദ്ദേഹത്തിന്റെ സർഗാത്മകത വിശ്വസിച്ച പ്രസ്ഥാനത്തിനായി സമർപ്പണം ചെയ്യാനുള്ള അവസരമായി അദ്ദേഹം ഉപയോഗിച്ചെന്ന് യോഗം വിലയിരുത്തി. കവി, ഗാനരചയിതാവ്, നാടക രചയിതാവ്, നാടക പ്രവർത്തകൻ, മികച്ച സംഘാടകൻ എന്നീ നിലകളിൽ ജിദ്ദയിലെ മുഴുവൻ സാമൂഹിക പ്രവർത്തകരുമായി ഇഴ ചേർന്നുള്ള അദ്ദേഹത്തിെൻറ ജീവിതത്തെക്കുറിച്ച് പ്രവാസി സമൂഹത്തിന് ഏറെ പറയാനുണ്ടായിരുന്നു.
പ്രവാസി വെൽഫെയർ വെസ്റ്റേൻ പ്രൊവിൻസ് പ്രസിഡൻറ് ഉമർ പാലോട് അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി റഹീം ഒതുക്കുങ്ങൽ ആമുഖ പ്രഭാഷണം നടത്തി. സലാഹ് കാരാടൻ, എ. നജ്മുദ്ദീൻ, കെ.ടി.എ. മുനീർ, മുസാഫിർ, സക്കീർ ഹുസൈൻ എടവണ്ണ, കെ.ടി. അബൂബക്കർ, നാസർ വെളിയങ്കോട്, അബ്ദുല്ല മുക്കണ്ണി, കബീർ കൊണ്ടോട്ടി, സി.എച്ച്. ബഷീർ, ബീരാൻ കോയിസ്സൻ, സാദിഖലി തുവ്വൂർ, ഫസൽ കൊച്ചി, മുഷ്താഖ് മധുവായ്, ശിഹാബ് കരുവാരകുണ്ട്, തമീം അബ്ദുല്ല, ലത്തീഫ് കരിങ്ങനാട്, യൂസുഫ് പരപ്പൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.പി. അഷ്റഫ് സ്വാഗതം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു