തൃ​ശൂ​ർ സൂ​പ്പ​ർ ലീ​ഗ്​ സീ​സ​ൺ 3: കൊ​ടു​ങ്ങ​ല്ലൂ​ർ കി​ങ്​​സ്​ ചാ​മ്പ്യ​ന്മാ​ർ

ദു​ബൈ: യു.​എ.​ഇ തൃ​ശൂ​ർ ക്രി​ക്ക​റ്റേ​ഴ്​​സ്​ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച തൃ​ശൂ​ർ സൂ​പ്പ​ർ ലീ​ഗ്​ സീ​സ​ൺ 3യി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ കി​ങ്​​സ്​ ചാ​മ്പ്യ​ന്മാ​രാ​യി. ഹം​റ ട്രി​പ് എ​ട​ക്ക​ഴി​യൂ​രാ​ണ്​ റ​ണ്ണേ​ഴ്സ് അ​പ്പ്. ഈ ​മാ​സം 14ന് ​ഷാ​ർ​ജ സ്കൈ​ലൈ​ൻ സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു.

ഹം​റ ട്രി​പ് എ​ട​ക്ക​ഴി​യൂ​രി​ന്‍റെ ഷ​ജാ​ർ ആ​ണ്​ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​രം. സി​വ സ്ട്രൈ​ക്കേ​ഴ്സി​ന്‍റെ ഷ​മ്മാ​സ് മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യും കൊ​ടു​ങ്ങ​ല്ലൂ​ർ കി​ങ്സി​ന്‍റെ റി​ഫാ​സ് ബൗ​ളി​ങ്​ നി​ര​യി​ലെ കേ​മ​നു​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മൈ​ഗ്രേ​ഷ​ൻ ലി​ങ്ക് പാ​വ​റ​ട്ടി ഫെ​യ​ർ പ്ലേ ​അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. ടി.​എ​സ്.​എ​ൽ സീ​സ​ൺ 3 ക​ൺ​വീ​ന​ർ ഇ​സ്മാ​യി​ൽ പൊ​ടി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​സ്മാ​യി​ൽ വെ​ന്മേ​നാ​ട്, രൂ​പേ​ഷ് ര​വി, ഷാ​ഹു​ൽ ഹ​മീ​ദ് കാ​ക്ക​ശ്ശേ​രി, ബ​ക്ക​ർ ത​ളി, സു​ഹൈ​ൽ, ജി​യാ​സ്, ക​ണ്ണ​ൻ, മ​ണി​ക​ണ്ഠ​ൻ, സ​ലീം, സി​റാ​ജ്, റെ​ജി​ൻ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽ​കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു