തിരുവനന്തപുരം: മാസപ്പടി ആരോപണം കോടതിയുടെ മേല്‍നോട്ടത്തില്‍ ഇ.ഡിയും സി.ബി.ഐയും ചേര്‍ന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ലാവലിന്‍, ലൈഫ് മിഷന് കോഴ, സ്വര്‍ണക്കടത്ത്, കരുവന്നൂര്‍ കേസുകളില്‍ സംഘപരിവാറും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ മാസപ്പടി, കരുവന്നൂര്‍ കേസുകളിലും ഇവര്‍ തമ്മില്‍ ധാരണ ഉണ്ടാക്കുമോയെന്ന് തങ്ങള്‍ക്ക് സംശയമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പിണറായി വിജയന്റെ മകളുടെ കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ നിയമപരമായ ഇടപാടാണെന്നും ആലുവയിലെ കമ്പനിക്ക് മകളുടെ കമ്പനി സോഫ്ട് വെയര്‍ സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇന്‍കം ടാക്സിന്റെ ഇന്ററീം ബോര്‍ഡ് എക്സാലോജിക്കിന്റെ ഭാഗം കേള്‍ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഏകപക്ഷീയമായ വിധിവന്നതെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. എന്നാല്‍ മുഖ്യമന്ത്രി പറഞ്ഞത് മുഴുവന്‍ പച്ചക്കള്ളമാണെന്നാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിലൂടെ വ്യക്തമായിരിക്കുന്നത്.
ഇരു കമ്പനികളും തമ്മില്‍ നിയമപരമായ ഇടപാട് നടന്നത് സംബന്ധിച്ച് ഒരു രേഖയും ഹാജരാക്കിയിട്ടില്ല. സോഫ്ട്വെയര് സര്‍വീസ് നല്‍കിയെന്ന എക്സാലോജിക്കിന്റെ വാദത്തിന് ഒരു രേഖയുമില്ല. എക്സാലോജിക് ഒരു സര്‍വീസും നല്‍കിയിട്ടില്ലെന്നാണ് ആലുവയിലെ കമ്പനി ഉദ്യോഗസ്ഥര്‍ നല്കിയ മൊഴിയിലും പറയുന്നത്. ഒരു സര്‍വീസും നല്‍കാതെ മുഖ്യമന്ത്രിയുടെ മകളുടെയും മകളുടെ പേരിലുള്ള കമ്പനിയുടെയും അക്കൗണ്ടുകളിലേക്ക് 1.72 കോടി രൂപ എത്തിയെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. കമ്പനീസ് ആക്ടിന്റെ 447, 448 വകുപ്പുകള്‍ പ്രകാരം തെറ്റായ രേഖകള്‍ ഉപയോഗിച്ച് പണം കൈപ്പറ്റി, സര്‍വീസ് നല്‍കാതെ പണം വാങ്ങി എന്നീ കുറ്റങ്ങള്‍ ചെയ്തെന്നാണ് റജീസ്ട്രാര് ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റൊരു കമ്പനിയുമായി ഇടപാട് നടത്തുമ്പോള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ അറിയിക്കണമെന്ന നിബന്ധനയും ആലുവയിലെ കമ്പനി ലംഘിച്ചു. ഇത് സെക്ഷന്‍ 188 ന്റെ ലംഘനമാണ്.
മാസപ്പടി വിവാദം ഉയര്‍ന്നപ്പോള്‍ ഏക്സാലോജിക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ റജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്കിയ അപേക്ഷയിലും വിവരങ്ങള്‍ മറച്ചുവച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റങ്ങള്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേക്കുറിച്ച് ഇ.ഡിയും സി.ബി.ഐയും അന്വേഷിക്കണമെന്ന റിപ്പോര്‍ട്ടാണ് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. എന്നാല്‍ കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തെക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കേസ് അന്വേഷിപ്പിക്കുന്നത്. ഇ.ഡിയെയും സി.ബി.ഐയെയും ഒഴിവാക്കിയത് പിണറായി വിജയനും സംഘപരിവാറും തമ്മിലുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്.
നവകേരള സദസ് ഉണ്ടാക്കിയതു തന്നെ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ വലിയൊരു മത്സരം നടക്കുന്നു എന്ന ധാരണ സൃഷ്ടിക്കാനാണ്. പക്ഷെ, അത് പൊളിഞ്ഞുപോയി. ഇതിന്റെ ഭാഗമായാണ് ഗവര്‍ണര്‍- മുഖ്യമന്ത്രി നാടകവും സാമ്പത്തിക സഹായം നല്കുന്നതില് കേരളവും കേന്ദ്രവും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചതും സുപ്രീം കോടതിയിലേക്ക് പോയതും. ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പോകുന്നതും ഈ രാഷ്ട്രീയ അജണ്ട സെറ്റ് ചെയ്യുന്നതിന്റെ ഭാഗമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പിണറായിയെയും സര്‍ക്കാരിനെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി വേട്ടയാടുന്നുവെന്ന് വരുത്തി തീര്‍ത്തിട്ട് സെറ്റില്‍ ചെയ്യുകയെന്നതാണ് ലക്ഷ്യം. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കാനാണ്. സംഘപരിവാറും സി.പി.എമ്മും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കേസുകള്‍ ഒത്തുതീര്‍പ്പാക്കിയത് ഇതിനുള്ള തെളിവാണ്. ഇതിനു പകരമായി കുഴല്‍പ്പണ കേസില്‍ പ്രതിയാക്കാതെ കെ. സുരേന്ദ്രനെ പിണറായി വിജയന് സഹായിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു