ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടക്കാനൊരുങ്ങുന്നു. ടാറ്റ ആധിപത്യം പുലർത്തുന്ന ഇന്ത്യയിലെ ഇലക്ട്രിക് വിപണിയിലേക്കുള്ള മാരുതി സുസുക്കിയുടെ ആദ്യ ചുവടുവെപ്പ് ഒരു ഇലക്ട്രിക് എസ്‌യുവിയുമായിട്ടാണ്. മാരുതി സുസുക്കി eVX (Maruti Suzuki eVX) ഇലക്ട്രിക് എസ്‌യുവി വൈകാതെ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചനകൾ.
2023 ഓട്ടോ എക്‌സ്‌പോയിലും അടുത്തിടെ ജപ്പാൻ മൊബിലിറ്റി ഷോയിലും പ്രദർശിപ്പിച്ച മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി കൺസെപ്റ്റിനോട് നീതി പുലർത്തുന്ന ഡിസൈനാണ് ഈ വാഹനത്തിന്റെ പൊഡക്ഷൻ മോഡലിലുമുള്ളത്. ടോണിങ്ങിന്റെ വ്യക്തമായ ചില മാറ്റങ്ങളല്ലാതെ മറ്റ് വലിയ മാറ്റങ്ങൾ ഉണ്ടായിരിക്കുമെന്ന് കരുതുന്നില്ല, മാരുതി സുസുക്കി eVX ഇവി എസ്‌യുവി-കൂപ്പേ പോലെയുള്ള വിശാലമായ ഹാഞ്ചുകളുള്ള ബോഡിയുമായിട്ടാണ് വരുന്നത്.
Read also: റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 ബൈക്കിൽ പുതിയ ഫീച്ചർ
അടുത്തിടെ സമാപിച്ച ജപ്പാൻ മൊബിലിറ്റി ഷോയിൽ വച്ച് മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി കൺസെപ്‌റ്റിന്റെ ഇന്റീരിയർ പ്രദർശിപ്പിച്ചിരുന്നു. നേരത്തെ പുറത്ത് വന്ന ലീക്ക് ഇമേജുകളും ഇന്റീരിയറിന്റെ ചില സവിശേഷതകൾ വെളിപ്പെടുത്തുന്നു. വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമടങ്ങുന്ന ഡ്യൂവൽ സ്‌ക്രീൻ സെറ്റപ്പുമായിട്ടാണ് ഈ വാഹനം വരുന്നത്. ഇതിനൊപ്പം വെർട്ടിക്കൽ എസി വെന്റുകളും പുതിയ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും വാഹനത്തിന് നൽകിയിട്ടുണ്ട്.
മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവി ഇന്ത്യൻ വിപണിയിൽ മത്സരിക്കാൻ പോകുന്നത് ഹ്യുണ്ടായ് ക്രെറ്റ ഇവി, ടാറ്റ നെക്സോൺ ഇവി, മഹീന്ദ്ര XUV400 എന്നിവയുടെ ഹൈ എൻഡ് വേരിയന്റുകളോടായിരിക്കും. മാരുതി സുസുക്കി eVX ഇലക്ട്രിക് എസ്‌യുവിയുടെ സ്വന്തം പതിപ്പ് 2025ൽ ടൊയോട്ട പുറത്തിറക്കുമെന്ന് സൂചനകളുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു