ഇന്ത്യയിലെ മോട്ടോർസൈക്കിൾ വിപണിയിൽ കരുത്തരായ റോയൽ എൻഫീൽഡ് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ ബൈക്കുകളിൽ കൊണ്ടുവരുന്നുണ്ട്. എതിരാളികളുടെ പുതിയ മോട്ടോർസൈക്കിളുകളോട് മത്സരിക്കാൻ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതിനൊപ്പം ആകർഷകമായ ഫീച്ചറുകളും കമ്പനി നൽകുന്നുണ്ട്. റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 (Royal Enfield Super Meteor 650) മോട്ടോർസൈക്കിളിലാണ് ഇപ്പോൾ കമ്പനി പുതിയൊരു ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.
വിംഗ്മാൻ’ എന്ന പുതിയ കണക്റ്റഡ് വെഹിക്കിൾ സൊല്യൂഷനാണ് റോയൽ എൻഫീൽഡ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫീച്ചർ ആദ്യമായി ലഭിക്കുന്നത് സൂപ്പർ മീറ്റിയോർ 650 ക്രൂയിസർ മോട്ടോർസൈക്കിളിലാണ്. ഭാവിയിൽ പുറത്തിറക്കുന്ന മോഡലുകളിൽ ഈ ഇതൊരു സ്റ്റാൻഡേർഡ് ഫീച്ചറായി നൽകാനും റോയൽ എൻഫീൽഡിന് പദ്ധതികളുണ്ട്. വളരെ ഉപകാരമുള്ള സൌകര്യങ്ങളാണ് പുതിയ വിംഗ്മാൻ ഫീച്ചറിലൂടെ കമ്പനി നൽകുന്നത്. ഈ ഫീച്ചർ ഉൾപ്പെടുത്തിയ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 മോഡലിന് കൂടുതൽ പണം മുടക്കേണ്ടി വരും
Read also: വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്ക് കസ്റ്റമര്‍ കെയര്‍ മഹോത്സവുമായി ടാറ്റ മോട്ടോഴ്‌സ്
648 സിസി, എയർ-ഓയിൽ കൂൾഡ്, പാരലൽ ട്വിൻ എഞ്ചിന്റെ കരുത്തിലാണഅ റോയൽ എൻഫീൽഡ് സൂപ്പർ മീറ്റിയോർ 650 പ്രവർത്തിക്കുന്നത്. 7,250 ആർപിഎമ്മിൽ 46 ബിഎച്ച്പി കരുത്തും 5,650 ആർപിഎമ്മിൽ 52 പീക്ക് ടോർക്ക് ഔട്ട്പുട്ടും നൽകുന്ന എഞ്ചിനാണ് ഇത്. സ്ലിപ്പ് ആന്റ് അസിസ്റ്റ് ക്ലച്ചുള്ള 6 സ്പീഡ് ഗിയർബോക്‌സ് യൂണിറ്റാണ് ബൈക്കിലുള്ളത്. എൽഇഡി ഹെഡ്‌ലാമ്പ്, ട്രിപ്പർ നാവിഗേഷൻ, ക്രമീകരിക്കാവുന്ന ലിവർ എന്നിവയുമായി വരുന്ന ബൈക്കിൽ മുൻവശത്ത് 43 എംഎം അപ്-സൈഡ് ഡൗൺ ഫോർക്കുകളും പിന്നിൽ ഡ്യൂവൽ ഷോക്ക് അബ്സോർബറുകളുമാണുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു