ചികിത്സക്കായി ഗസ്സയിലെ മനുഷ്യർ കാത്തിരിക്കുന്നത് ദിവസങ്ങളോളം

ഇസ്രയേൽ  നടത്തുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളിൽ തകർന്ന ഗസ്സയിലെ ജീവിതങ്ങൾ അതിദാരുണമാണ്. ഗസ്സയിലെ രോഗികളുടെ അവസ്ഥയെ  ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത് അതിദയനീയമെന്നാണ്. ആരോഗ്യപ്രവര്‍ത്തകരുടെയും അവശ്യ വസ്തുക്കളുടെയും അഭാവം കാരണം രോഗികള്‍ മരിക്കുകയാണെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. 

ചികിത്സ ലഭിക്കാൻ ദിവസങ്ങളോളമാണ് ഗസ്സയിലെ മനുഷ്യർക്ക് കാത്തിരിക്കേണ്ടി വരുന്നത്. ആരോഗ്യ സംവിധാനം വളരെ വേഗത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാഴ്ചകളാണ്  ഈ ദിവസങ്ങളിലോക്കെയും ഗസ്സയിൽ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.  

ഗസ്സയിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്ക് സമീപമുള്ള പ്രദേശങ്ങളിൽ മുൻകൂർ പലായനം ചെയ്യാനുള്ള മുന്നറിയിപ്പുകൾ പോലുമില്ലാതെയാണ്  ഇസ്രായേൽ സൈന്യം കനത്ത ബോംബാക്രമണം നടത്തിയതെന്ന്  ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് സംഘടന പറയുന്നു. 

അഞ്ച് ആഴ്ച ഗസ്സയിൽ തങ്ങിയപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് രോഗികള്‍ ചികിത്സയ്ക്കുവേണ്ടി മണിക്കൂറുകളും ദിവസങ്ങളുമാണ് കാത്തിരുന്നതെന്നന്നാണെന്ന്  അത്യാഹിത മെഡിക്കല്‍ ടീം കോര്‍ഡിനേറ്ററായ ഷാൻ കെസി  മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തി. ഗസ്സയിൽ നിലവിൽ 15 ആശുപത്രികൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അതും പൂർണ്ണമായും പ്രവർത്തന സജ്ജമല്ലെന്നും അദ്ദേഹം പറഞ്ഞു.  

ഒക്‌ടോബർ 7 മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 24,448 പേർ കൊല്ലപ്പെടുകയും 61,504 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം