മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് സ്വ​കാ​ര്യ ഭൂ​മി​യി​ലാ​ണെ​ങ്കി​ലും നീ​ക്കം ചെ​യ്യാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന് ചു​മ​ത​ല​; ഹൈക്കോടതി

കാ​ക്ക​നാ​ട്: മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് സ്വ​കാ​ര്യ ഭൂ​മി​യി​ലാ​ണെ​ങ്കി​ലും നീ​ക്കം ചെ​യ്യാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന് ചു​മ​ത​ല​യു​ണ്ടെ​ന്ന്​ ഹൈ​കോ​ട​തി. മ​റ്റ്​ ന​ഗ​ര​മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തു​പോ​ലെ സ്വ​കാ​ര്യ​ഭൂ​മി​യി​ൽ അ​ന​ധി​കൃ​ത​മാ​യി ത​ള്ളി​യ മാ​ലി​ന്യം നീ​ക്കം ചെ​യ്ത് സം​സ്ക​രി​ക്കാ​നു​മു​ള്ള ബാ​ധ്യ​ത ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ന്‍റേ​താ​ണ്.

തൃ​ക്കാ​ക്ക​ര​യി​ൽ എ​ന്‍.​ജി.​ഒ ക്വാ​ര്‍ട്ടേ​ഴ്സ് മേ​ഖ​ല​യി​ൽ കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് ത​ള്ളി​യി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഒ​രു​മാ​സ​ത്തി​ന​കം നീ​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​ലാ​ണ്​ ജ​സ്റ്റി​സ്​ പി. ​ഗോ​പി​നാ​ഥി​ന്‍റെ നി​രീ​ക്ഷ​ണം. മെ​ട്രോ​യു​ടെ ചെ​ല​വി​ൽ നീ​ക്കു​ന്ന മാ​ലി​ന്യം തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ക്ക​ണം.

എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ്- മാ​വേ​ലി​പു​രം റോ​ഡി​ലു​ള്ള ഈ ​സ്ഥ​ല​ത്ത് മെ​ട്രോ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി വേ​ലി​യോ മ​തി​ലോ കെ​ട്ട​ണ​മെ​ന്നും ഉ​ത്ത​ര​വി​ട്ടു. കെ.​എം.​ആ​ർ.​എ​ൽ മെ​ട്രോ സി​റ്റി പ​ദ്ധ​തി​ക്കാ​യി എ​ടു​ത്തി​രി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളും സ​മീ​പ​ത്തെ റോ​ഡു​ക​ളും മാ​ലി​ന്യ​ത്താ​ൽ നി​റ​ഞ്ഞി​രു​ന്നു. 

read also….വിദ്യാർഥി സംഘർഷം; എറണാകുളം മഹാരാജാസ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു

സ്ഥ​ലം കെ​ട്ടി​യ​ട​ക്കാ​ൻ പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ഹ​ര​ജി​ക്കാ​ര​ന​ട​ക്ക​മു​ള്ള പ​രി​സ​ര​വാ​സി​ക​ൾ ത​ട​ഞ്ഞ​താ​യി കൊ​ച്ചി മെ​ട്രോ അ​റി​യി​ച്ചു. മ​തി​ൽ നി​ർ​മാ​ണ​ത്തി​ന്​ എ​തി​ർ​പ്പു​ണ്ടാ​യാ​ൽ മെ​ട്രോ അ​ധി​കൃ​ത​ർ​ക്ക്​ പൊ​ലീ​സ് സ​ഹാ​യം തേ​ടാ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. തൊ​ഴി​ലാ​ളി​ക​ളെ​യും യ​ന്ത്ര​ങ്ങ​ളും എ​ത്തി​ച്ച് മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ മെ​ട്രോ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണം. മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക്​ കെ.​എം.​ആ​ർ.​എ​ൽ സ്വ​ന്തം ചെ​ല​വി​ൽ മാ​ലി​ന്യം എ​ത്തി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News