ന്യൂഡൽഹി: ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ മെയിൻ) 2024 പേപ്പർ 1 പരീക്ഷ കേന്ദ്രങ്ങൾ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. ബി.ഇ/ ബി.ടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച അറിയിപ്പ് https://jeemain.nta.ac.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷാ നമ്പറും ജനനത്തീയതിയും നൽകി പരീക്ഷയുടെ സിറ്റി സ്ലിപ്പ് ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം. ബി.ടെക്/ ബി.ഇ പേപ്പർ I പരീക്ഷ ജനുവരി 27, 29,30, 31, ഫെബ്രുവരി 1 തീയതികളിൽ നടത്തും. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുക. രാവിലെ 9 മുതൽ 12 വരെയാണ് ആദ്യ ഷിഫ്റ്റ്. 3 മുതൽ 6 വരെ രണ്ടാം ഷിഫ്റ്റും.
Read also: വായുസേനയിൽ അഗ്നിവീർ
ജനുവരി 24നാണ് ബി.ആർക്, ബി പ്ലാനിങ് (പേപ്പർ 2എ, 2ബി) പരീക്ഷ. ഇതിന്റെ പരീക്ഷ കേന്ദ്രങ്ങൾ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. സംശയനിവാരണത്തിന് ഹെൽപ് ഡെസ്കിൽ വിളിക്കാം ( 011-40759000/ 011- 6922770).
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു