500 രൂപ നോട്ടിൽ ശ്രീരാമനും അയോധ്യയിലെ രാമക്ഷേത്രവും | Rs.500 note |Lord Rama|Ram Mandir | FACT CHECK

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  500 രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കും എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രചാരണം നടക്കുന്നുണ്ട്.

500 രൂപ നോട്ടിന്റെ മുൻവശത്ത് കാണുന്ന  മഹാത്മ ഗാന്ധിക്ക് പകരം ശ്രീരാമന്റെയും പിറകിൽ റെഡ് ഫോർട്ടിന്  പകരം അയോധ്യയിലെ രാമക്ഷേത്രത്തിന്റെയും ചിത്രമുള്ള നോട്ടുകളാണ് ഇറക്കുന്നതെന്നാണ് പറയുന്നത്.

എന്താണ് ഇതിനുപിന്നിൽ സത്യാവസ്ഥ? 

ശ്രീരാമന്റെ ചിത്രമുള്ള പുതിയ 500 രൂപ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ടെങ്കിൽ, തീർച്ചയായും ഈ  വിവരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമായിരുന്നു. എന്നാൽ ആർബിഐ വെബ്‌സൈറ്റിൽ അത്തരം പത്രക്കുറിപ്പുകളൊ മറ്റ് അറിയിപ്പുകളോ ഒന്നും തന്നെ ലഭ്യമല്ല. വെബ്സൈട്ടിൽ കൊടുത്തിരിക്കുന്ന വിവരം അനുസരിച്ച്  2016-ലാണ് ഏറ്റവും പുതിയ 500 രൂപ നോട്ട് ആർബിഐ അച്ചടിച്ചത്.  2016-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോഴാണ് മഹാത്മാഗാന്ധിയുടെ ചിത്രമുള്ള പുതിയ സീരീസ് അവതരിപ്പിച്ചത്. 

ഇതോടെ എഡിറ്റ് ചെയ്ത് നിർമ്മിച്ച ചിത്രമാണ് തെറ്റായ തരത്തിൽ പ്രചരിക്കുന്നത് എന്ന് മനസിലാക്കാം. 
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ശ്രീരാമന്റെ ചിത്രമുള്ള 500 രൂപ നോട്ടുകൾ പുറത്തിറക്കുമെന്ന പ്രചാരണം വ്യാജമാണ്. ഇപ്പോഴും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള പരിശോധിച്ചുറപ്പിച്ച വിവരങ്ങളെ മാത്രം ആശ്രയിക്കുക എന്ന മുന്നറിയിപ്പുകൂടി പറഞ്ഞുകൊള്ളുന്നു.

 

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Latest News