തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന ബി.എഡ് പഠനകേന്ദ്രങ്ങള്‍ക്ക് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്റെ (എന്‍.സി.ടി.ഇ) അംഗീകാരം. മഞ്ചേരി, കണിയാമ്പറ്റ, വടകര, കോഴിക്കോട്, ചക്കിട്ടപ്പാറ കേന്ദ്രങ്ങള്‍ക്കാണ് തുടര്‍ച്ച അനുമതി ലഭിച്ചത്. എന്‍.സി.ടി.ഇ ദക്ഷിണമേഖല സമിതി ജനുവരി 10ന് ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് അംഗീകാരം. മലപ്പുറം, വലപ്പാട്, കൊടുവായൂര്‍ കേന്ദ്രങ്ങളുടെ കെട്ടിടവും ഭൂമിയും സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം സുല്‍ത്താന്‍ ബത്തേരി, ചാലക്കുടി, തൃശൂര്‍ കേന്ദ്രങ്ങളുടെ അംഗീകാര പ്രശ്നങ്ങൾ അടുത്ത യോഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് ഡയറക്ടറേറ്റ് ഓഫ് യൂനിവേഴ്സിറ്റി സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ഡോ. എ. യൂസഫ് പറഞ്ഞു.
Read also: യുജിസി നെറ്റ് പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും
കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ സൗകര്യങ്ങളെല്ലാം സമിതി ഓണ്‍ലൈനായി വിലയിരുത്തിയാണ് തീരുമാനമെടുത്തത്. ലാബ്, ലൈബ്രറി, ഡിജിറ്റല്‍ ക്ലാസ് മുറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെല്ലാം മൂന്ന് മണിക്കൂറോളമെടുത്താണ് പരിശോധിച്ചത്. സൗകര്യങ്ങളില്‍ സമിതി തൃപ്തി രേഖപ്പെടുത്തി. താരതമ്യേന കുറഞ്ഞ ഫീസില്‍ വിദ്യാര്‍ഥികള്‍ക്ക് ബി.എഡ് പഠനസൗകര്യം നല്‍കുന്നതിനായി വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 11 പരിശീലന കേന്ദ്രങ്ങളാണ് സര്‍വകലാശാല നേരിട്ട് നടത്തുന്നത്. ഇതില്‍ നാട്ടിക കേന്ദ്രത്തിന് ഒഴികെ ബാക്കിയുള്ളവക്കെല്ലാം സ്വന്തം കെട്ടിടങ്ങളുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു