തിരുവനന്തപുരം: തീരദേശ മേഖലയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ, വഴിയോര കച്ചവടക്കാരുടെ ആരോഗ്യം മുൻനിർത്തി, സാമൂഹിക പ്രതിബദ്ധത പദ്ധതികളുമായി കിംസ്ഹെൽത്ത്. വെട്ടുകാട്, വേളി മേഖലയിൽ മൽസ്യ, പച്ചക്കറി വിപണനം നടത്തുന്ന 100 കച്ചവടക്കാർക്ക് കുടകൾ വിതരണം ചെയ്തു. ചൂടിൽ നിന്ന് സംരക്ഷണം നേടാനായി പ്രത്യേകം രൂപകൽപ്പന ചെയ്ത വലിയ കുടകളാണ് വിതരണം ചെയ്തത്.
തിരുവനന്തപുരം കോർപറേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ എസ് പദ്ധതി ഉദ്ഘാടനം ചെയ്തു. തുടർന്ന് കൊച്ചുവേളി സെന്റ് ജോസഫ് ലൈബ്രറിയിൽ വച്ച് കുടകളുടെ വിതരണവും നടത്തി.
കൊച്ചുവേളി സെന്റ് ജോസഫ് ഇടവക വികാരി ഫാ. ടോണി ഹാംലെറ്റ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ക്ലൈനസ് റൊസാരിയോ, കിംസ്ഹെൽത്ത് എച്ച്.സി.പി ആന്‍ഡ് ആര്.സി.എം ഗ്രൂപ്പ് ഹെഡ് വിനോദ് വൈ.ആര്, എച്ച്.സി.പി ഡെപ്യൂട്ടി ജനറൽ മാനേജർ അനിൽ പോൾ ജേക്കബ്, കിംസ്ഹെൽത്ത് ക്യാൻസർ സെന്റർ സീനിയർ മാനേജർ അനീഷ് മാത്യു സ്കറിയ, സിഎസ്ആർ വിഭാഗം എക്സിക്യൂട്ടിവ് മിഥുൻ ദാസ് എം എന്നിവരും ചടങ്ങിന്റെ ഭാഗമായി.