സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് 18 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെക്കൂടെ അറസ്റ്റ് ചെയ്ത് ശ്രീലങ്ക. വടക്കുകിഴക്കൻ മാന്നാൽ തീരത്തു നിന്ന് 18 മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും അവരുടെ 2 യാനങ്ങൾ പിടിച്ചെടുത്തതായും ശ്രീലങ്കൻ നാവികസേന പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പിടികൂടിയ 18 മത്സ്യത്തൊഴിലാളികളെ മാന്നാറിലെ തൽപ്പാടിലെത്തിച്ച ശേഷം തുടർനടപടികൾക്കായി തലൈമന്നാർ ഫിഷറീസ് ഇൻസ്‌പെക്ടർക്ക് കൈമാറുമെന്നും സേന അറിയിച്ചു.
ശനിയാഴ്ച 12 മത്സ്യത്തൊഴിലാളികളെ സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ശ്രീലങ്ക അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം മൂന്നാം തവണയാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുന്നത്. 2023ൽ 240 മത്സ്യത്തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു