ഇന്ത്യന്‍ റെയില്‍വേ ഇക്കൊല്ലം 60 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്
14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലമായാണ് പുതിയ വന്ദേഭാരത് അവതരിപ്പിക്കുക എന്ന് മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം 23 വന്ദേഭാരത് ട്രെയിനുകളാണ് ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചത്.
വന്ദേഭാരത് ട്രെയിനുകളുടെയും റേക്കുകളുടെയും നിർമ്മാണ പദ്ധതി അനുസരിച്ച് 2024 ൽ 70 ട്രെയിനുകൾ കൈമാറും. ഇതിൽ 60 എണ്ണം നവംബർ 15ന് മുമ്പ് ലഭിക്കും പുതിയ റൂട്ടുകളിൽ ഇവ ഓടിക്കാനാണ് റെയിൽവേയുടെ പദ്ധതി.
കേന്ദ്ര സർക്കാരും ഇന്ത്യൻ റെയിൽവേ അധികൃതരും സ്വതന്ത്ര കൺസൾട്ടന്റുമാരും തമ്മിലുള്ള പലവട്ട ചർച്ചകൾക്കും കേസ് സ്റ്റഡികൾക്കും ശേഷമാണ് മന്ത്രിമാരുടെ റൂട്ടുകൾ അനുവദിക്കുക. രണ്ട് പ്രധാന നഗരങ്ങളെ കണക്ട് ചെയ്യുന്ന വിധത്തിലാണ് വന്ദേഭാരത് ഓടിക്കുന്നത്. നിലവിൽ 35 പെയർ റൂട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ 50 നഗരങ്ങളുടെ പേരുകൾ സ്റ്റഡി നടത്തിവരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഐടി ഹമ്പുകൾ,ബിസിനസ് സെന്ററുകൾ,സംസ്ഥാന ജില്ലാ ആസ്ഥാനങ്ങൾ എന്നിവയെയാണ് ഇതിനായി പരിഗണിക്കുക. കൂടാതെ എയർ കണക്ടിവിറ്റി അധികമില്ലാത്തതോ അല്ലെങ്കിൽ വിമാനയാത്ര ചെലവേറിയ റൂട്ടുകളിലും വന്ദേ ഭാരത് ആരംഭിക്കാൻ റെയിൽവേയ്ക്ക് പദ്ധതിയുണ്ട്.നിലവില്‍ കേരളം കൂടാതെ കര്‍ണാടക, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, ബിഹാര്‍ സര്‍ക്കാരുകളും റൂട്ടുകള്‍ ആവശ്യപ്പെട്ട് റെയില്‍വേയെ സമീപിച്ചിട്ടുണ്ട്