കേശസംരക്ഷണം എന്നും എപ്പോഴും വെല്ലിവിളി തന്നെയാണ്. പലപ്പോഴും ആത്മവിശ്വാസത്തിന്റെ കൂടി പ്രതീകമായിരിക്കും നമ്മുടെ മുടി. മുടി പോവുന്നതോടെ നഷ്ടപ്പെടുന്നു പലരുടേയും ആത്മവിശ്വാസം. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണാന്‍ വിപണിയില്‍ ലഭ്യമാവുന്ന പല എണ്ണകളും ഷാമ്ബൂവും എല്ലാം വാങ്ങിത്തേക്കുന്നവരായിരിക്കും പലരും. എന്നാല്‍ ഇത്തരം ഉപയോഗങ്ങള്‍ കാര്യങ്ങള്‍ ഒന്നു കൂടി വഷളാക്കുകയേ ഉള്ളൂ. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് വേണ്ടി പല തരത്തിലുള്ള പ്രയോഗങ്ങള്‍ നടത്തുന്നവര്‍ അല്പം ശ്രദ്ധിക്കുക. കാരണം അത് പലപ്പോഴും ഉള്ള മുടി കൂടി പോവാനാണ് കാരണമാകുന്നത്.
കേശസംരക്ഷണം ഒരു വെല്ലുവിളിയായി തന്നെ മാറുന്ന അവസ്ഥയാണ് പലപ്പോഴും നമ്മുടെ ഇടയില്‍ കാണുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ നമ്മള് തേടാറുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകളിലെല്ലാം അത് പലപ്പോഴും ആരോഗ്യത്തിന് തന്നെ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാണ് ശ്രമിക്കുന്നത്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇനി സംശയിക്കാതെ നമുക്ക് തൈര് ഉപയോഗിക്കാം. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല ചില സൗന്ദര്യ ഗുണങ്ങളും തൈര് നമുക്ക് നല്‍കുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും നല്ലൊരു ഒറ്റമൂലിയാണ് തൈര്. അതുപോലെ തന്നെയാണ് കേശസംരക്ഷണത്തിന്റെ കാര്യത്തിലും.
കേശസംരക്ഷണത്തിന് വേണ്ടി തൈര് ഉപയോഗിക്കുമ്ബോള്‍ അല്പം കറ്റാര്‍ വാഴ നീര് കൂടി ചേര്‍ത്ത് നോക്കൂ. ഇത് ഫലം ഇരട്ടിയാക്കുന്നു. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം നല്കി നല്ല ഇട തൂര്‍ന്ന കരുത്തുള്ള മുടിക്ക് സഹായിക്കുന്നു തൈര്. തൈര് ഉപയോഗിക്കുന്നതിനേക്കാള്‍ ഉപയോഗിക്കേണ്ട വിധമാണ് ശ്രദ്ധിക്കേണ്ടത്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. തൈര് ഉപയോഗിക്കേണ്ടത് ഇങ്ങനെയാണ്.
തയ്യാറാക്കുന്ന വിധം : ഒരു കപ്പ് തൈര് എടുക്കുക, അതിലേക്ക് ഒരു കറ്റാര്‍ വാഴ തണ്ട് പിഴിഞ്ഞ് എടുത്ത നീര് ചേര്‍ക്കുക. ഇത് മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നല്ലതു പോലെ മസ്സാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ ചെയ്ത ശേഷം അരമണിക്കൂര്‍ ഇരിക്കുക. അതിന് ശേഷം ചെറുപയര്‍ പൊടി ഇട്ട് മുടി നല്ലതു പോലെ കഴുകാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ചെയ്യാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ മുടിക്ക് പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
-
മുടി കൊഴിച്ചിലിന് പരിഹാരം: മുടി കൊഴിച്ചില്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് പലപ്പോഴും തൈരും കറ്റാര്‍ വാഴയും. ഇത് എത്ര കഠിനമായ മുടി കൊഴിച്ചിലും ഇല്ലാതാക്കി മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തെ വളരെയധികം കാക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സ്ഥിരമായി ഉപയോഗിക്കാവുന്ന ഒന്നാണ് പലപ്പോഴും തൈര്. തൈര് തലക്ക് നല്ല കുളിര്‍മ്മയും തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു.
-
താരന് പരിഹാരം: താരനാണ് പലപ്പോഴും മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തില്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതില്‍ യാതൊരു വിധത്തിലുള്ള പ്രതിസന്ധിയും ഇല്ലാതെ നമുക്ക് ധൈര്യമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് തൈരും കറ്റാര്‍ വാഴയും. ഇത് എത്ര പഴകിയ താരനേയും ഇല്ലാതാക്കി നല്ല കരുത്തുള്ള മുടി നല്‍കുന്നതിന് സഹായിക്കുന്നു. തലയോട്ടിയിലെ ചര്‍മ്മത്തിന് നല്ല കരുത്ത് നല്‍കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. ഇതിലൂടെ താരനെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്.
-
നരച്ച മുടി :പലരുടേയും പേടി സ്വപ്നമാണ് നരച്ച മുടി. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്ബോള്‍ അത് പലപ്പോഴും ഉള്ള മുടിയെല്ലാം നരക്കുന്നതിലേക്കാണ് വഴിവെക്കുന്നത്. ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൈരും കറ്റാര്‍ വാഴയും. ഇത് രണ്ടും മിക്സ് ചെയ്ത് തേക്കുന്നത് നരച്ച മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു.
-
മുടിക്ക് തിളക്കം :മുടിക്ക് തിളക്കം നല്കുന്ന കാര്യത്തിലും മികച്ച് നില്ക്കുന്ന ഒരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുടിയുടെ ഏത് അവസ്ഥക്കും പരഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിക്ക് തിളക്കം നല്കി മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു തൈര്. തൈരില്‍ മോയ്സ്ചുറൈസര്‍ ഘടകമുണ്ട് ഇത് മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി നിങ്ങള്‍ക്ക് മുടി ഉപയോഗിക്കാവുന്നതാണ്.
- മുടിയുടെ വരള്‍ച്ച : വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തൈര്. തൈരില്‍ കറ്റാര്‍ വാഴ ചേരുമ്ബോള്‍ അതിന്റെ ഗുണം ഇരട്ടിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വരണ്ട മുടിക്ക് പരിഹാരം കാണുന്നതിന് ഈ മിശ്രിതം തേക്കാവുന്നതാണ്. ഇത് മുടിയുടെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിനും വരണ്ട മുടിക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് സംശയം കൂടാതെ ഉപയോഗിക്കാം.
- മുടി വളരാന്‍ : എന്തൊക്കെ തേച്ചിട്ടും മുടി വളരുന്നില്ലേ? എന്നാല്‍ അതിന് പരിഹാരം കാണാന്‍ ഇനി തൈര് മതി. തൈരുംകറ്റാര്വാഴയും മിക്സ് ചെയ്ത് തേക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നിലനില്ക്കുന്നു. ഇത് മുടിക്ക് കരുത്തും തിളക്കവും വര്‍ദ്ധിപ്പിച്ച് നല്ല ഇടതൂര്‍ന്ന മുടി വരുന്നതിന് സഹായിക്കുന്നു. ഏത് അവസ്ഥയിലും ഇത് മുടിക്ക് നല്ലതാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു