റിയാദ്: റിയാദ് സീസണിെൻറ ഭാഗമായി പുതിയ ബോളിവാർഡ് റൺവേ ഏരിയയുടെ നിർമാണം ആരംഭിച്ചതായി പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് അറിയിച്ചു. സൗദി ഗ്രൂപ് ജനറൽ മാനേജർ എൻജി. ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽ ഉമറിെൻറ സാന്നിധ്യത്തിൽ അതോറിറ്റി സി.ഇ.ഒ എൻജി. ഫൈസൽ ബാഫറത്തും സൗദി ഗ്രൂപ് മാർക്കറ്റിങ് മേധാവി ഖാലിദ് താഷും ബോളിവാർഡ് റൺവേ ഏരിയ സ്ഥാപിക്കുന്നതിനുള്ള ധാരണപത്രം ഒപ്പുവെച്ചതിന് പിന്നാലെയാണ് പുതിയ സോണിെൻറ പ്രഖ്യാപനം പൊതുവിനോദ അതോറിറ്റി ചെയർമാൻ നടത്തിയത്. റിയാദ് സീസണും സൗദി എയർലൈൻസും തമ്മിലുള്ള സഹകരണത്തിെൻറ അടിസ്ഥാനത്തിലാണിത്. വിമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള അതുല്യവും സാധാരണമല്ലാത്തതുമായ പുതിയ അനുഭവം സന്ദർശകർക്ക് നൽകുന്നതിനാണിത്.
പ്രത്യേക അന്താരാഷ്ട്ര റസ്റ്റാറന്റുകളുടെ ഒന്നിലധികം തരം ഭക്ഷണങ്ങളുമായി വിമാന അനുഭവം ആസ്വദിക്കാൻ ഇതിലൂടെ സന്ദർശകർക്ക് സാധിക്കും. കൂടാതെ വിമാനത്തിലെ അസാധാരണമായ ഭീതിദമായ അനുഭവം, വിവിധ ഗെയിമുകൾ എന്നിവ ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ ബോളിവാർഡ് റൺവേയിലുണ്ടാകും. വിമാനത്തിൽ നൽകുന്ന വൈവിധ്യമാർന്ന നിരവധി അനുഭവങ്ങൾ സന്ദർശകർക്ക് വലിയ സന്തോഷം പകരുന്നതായിരിക്കും. പുതിയൊരു വിനോദ അനുഭവം പ്രദാനം ചെയ്യുന്ന തരത്തിലായിരിക്കും വിമാനം ക്രമീകരിച്ചിരിക്കുക. കൂടുതൽ വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു