പൊണ്ണത്തടി പണി തരും2025 ഓടു കൂടി 167 ദശലക്ഷം പേര് അമിതവണ്ണമോ കുടവയറോ ഉള്ളവരായി മാറുമെന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ബോഡി മാസ് ഇന്‍ഡെക്സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങള്‍ക്ക് അമിതവണ്ണം കാരണമാകാറുണ്ട്.
ഹൃദ്രോഗംഹൃദയാഘാതവും പക്ഷാഘാതവും മൂലമുള്ള മരണങ്ങളുടെ ഒരു മുഖ്യകാരണം അമിതവണ്ണമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബോഡി മാസ് ഇൻഡെക്സ് വര്‍ധിക്കുന്നതിന് അനുസരിച്ച് ഹൃദ്രോഗസാധ്യതയും കൂടുന്നു.
പ്രമേഹംഅരയ്ക്ക് ചുറ്റും കൊഴുപ്പടിയുന്നതിനെ തുടര്‍ന്നുണ്ടാകുന്ന നീര്‍ക്കെട്ട് ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണം കുറയ്ക്കുന്നു. ഇത് ശരീരം കൊഴുപ്പിനെയും കാര്‍ബോഹൈഡ്രേറ്റിനെയും കത്തിച്ചു കളയുന്ന വിധയത്തെയും ബാധിക്കും.
പഞ്ചസാരരക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു
അര്ബുദംഅമിതവണ്ണവും അര്‍ബുദവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അന്നനാളി, പാന്‍ക്രിയാസ്, കോളൻ, മലദ്വാരം, സ്തനം, പിത്തസഞ്ചി, വൃക്ക എന്നിവിടങ്ങളിലെ അര്‍ബുദത്തിന് അമിതവണ്ണവും ഒരു പ്രധാന കാരണമാണ്.
മാനസികാരോഗ്യംഅമിതവണ്ണത്തെ തുടര്‍ന്ന് ശരീരത്തില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ട്, ഹൈപോതലാമിക്-പിച്യുറ്ററി-അഡ്രിനാല്‍ ആക്സിസിനുണ്ടാകുന്ന മാറ്റങ്ങള്‍, ഇന്‍സുലിന്‍ പ്രതിരോധം, എന്നിവ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാമെന്ന് ഹാര്‍വഡ് സര്‍വകലാശാല റിപ്പോര്‍ട്ട് പറയുന്നു.
ഗര്‍ഭകാല സങ്കീര്ണതകള്അമിതവണ്ണമുള്ളവരില് ഗര്‍ഭകാലത്ത് പല വിധ പ്രശ്നങ്ങള്‍ ഉണ്ടാകാം. ഗര്‍ഭകാല പ്രമേഹം, പ്രീക്ലാംസിയ, ഗര്‍ഭം അലസല്‍ എന്നിവയെല്ലാം ഇതിനോട് ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.
ശ്വാസകോശ പ്രശ്നങ്ങള്ആസ്മ, സ്ലീപ് അപ്നിയ പോലുള്ള ശ്വാസകോശ പ്രശ്നങ്ങളും അമിതവണ്ണമുള്ളവര്‍ക്ക് ഉണ്ടാകാനുളള സാധ്യത അധികമാണ്. അമിതവണ്ണം ശ്വാസകോശത്തിന്റെ ശേഷിയെ പ്രതികൂലമായി ബാധിക്കും.
ഭക്ഷണക്രമംപയര്വര്ഗങ്ങളും പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ചേര്‍ന്ന സന്തുലിതമായ ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, കൊഴുപ്പ് ചേര്‍ന്ന ഭക്ഷണവും മധുരവും പരിമിതപ്പെടുത്തല്‍ തുടങ്ങിയ വഴികളിലൂടെ അമിതവണ്ണം നിയന്ത്രിച്ച് നിര്‍ത്താനാകും
ഒഴിവാക്കേണ്ടവസംസ്കരിച്ച ഭക്ഷണവും ഉപ്പ് ചേര്‍ന്നിരിക്കുന്ന പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണ്.