പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാക്ഷിയാക്കി നടൻ സുരേഷ് ഗോപിയുടെ മൂത്തപുത്രി ഭാഗ്യാ സുരേഷ് ഗോപിക്ക് ശ്രേയസ് മോഹൻ താലിചാർത്തി. ഗുരുവായൂർ ക്ഷേത്രനടയിൽ തീർത്തും ലളിതമായാണ് താലിചാർത്തൽ നടന്നത്. തൊട്ടടുത്ത സ്വകാര്യ കൺവെൻഷൻ സെന്ററിൽ സൂപ്പർ താരങ്ങൾ ഉൾപ്പെടെ എത്തിച്ചേർന്നിരുന്നു.
Read also: വിവാഹ ശേഷമുള്ള ആദ്യത്തെ പൊങ്കൽ ആഘോഷമാക്കി അമല പോളും ജഗത് ദേശായിയും
ഇവിടെയാണ് വിശാലമായ വിവാഹവിരുന്നും സൽക്കാരവും. കഴിഞ്ഞ ദിവസം വൈകുന്നേരം നരേന്ദ്ര മോദി കേരളത്തിലെത്തിയിരുന്നു. നീണ്ട നേരത്തെ ക്ഷേത്ര ദർശനത്തിനു ശേഷമാണ് നരേന്ദ്ര മോദി താലികെട്ടൽ ചടങ്ങിൽ എത്തിച്ചേർന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു