ദുബൈ: മസ്ജിദ് അസീസ് ഖത്തീബും പ്രമുഖ പണ്ഡിതനുമായ ഹുസൈൻ സലഫിയുടെ പ്രഭാഷണം ഈ മാസം 21ന് മിർദിഫ് ഗ്രാന്റ് മസ്ജിദിൽ സംഘടിപ്പിക്കുന്നു. ദുബൈ മതകാര്യവകുപ്പും ദാറുൽ ബിർ സൊസൈറ്റിയും സംയുക്തമായാണ് ‘ജീവിക്കാം നമുക്ക് നിർമല ഹൃദയത്തോടെ’ തലക്കെട്ടിൽ പ്രഭാഷണം സംഘടിപ്പിക്കുന്നത്. ഞായറാഴ്ച ഇഷാ നമസ്കാരശേഷം നടക്കുന്ന പരിപാടിയിൽ സ്ത്രീകൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. അബ്ദുൽ സലാം ആലപ്പുഴ ചെയർമാനും അനീസ് തിരൂർ കൺവീനറും ഷമീം ഇസ്മായിൽ, അഷ്റഫ് പുതുശ്ശേരി, സലിം ഗുരുവായൂർ എന്നിവർ വകുപ്പ് കൺവീനർമാരുമായ വിപുലമായ സംഘാടക സമിതിയാണ് പരിപാടിയുടെ വിജയത്തിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 050 495 0511.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു