അബൂദബി: അബൂദബി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് മൂന്ന് ഐ.എസ്.ഒ സർട്ടിഫിക്കറ്റുകൾ ലഭിച്ചു.
ഗുണമേന്മ, പരിസ്ഥിതി സുസ്ഥിരത, തൊഴിൽപരമായ ആരോഗ്യം എന്നിവയിൽ ആഗോള നിലവാരത്തിലുള്ള പ്രകടനം ഉയർത്തിപ്പിടിക്കുന്ന മികവ് പരിഗണിച്ചാണ് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്. ക്വാളിറ്റി മാനേജ്മെന്റ് സിസ്റ്റംസ് (ഐ.എസ്.ഒ 9001:2015), എൻവയോൺമെന്റൽ മാനേജ്മെന്റ് സിസ്റ്റംസ് (ഐ.എസ്.ഒ 14001:2015), ഒക്യുപേഷനൽ ഹെൽത്ത് മാനേജ്മെന്റ് സിസ്റ്റംസ് (ഐ.എസ്.ഒ 45001:2018)എന്നിവയാണ് സർട്ടിഫിക്കറ്റുകൾ.
അബൂദബി ചേംബറിന്റെ നേട്ടങ്ങൾക്കും മികവിനും പ്രകടന മേന്മക്കും പുതിയൊരു നാഴികക്കല്ലാണ് മൂന്ന് സർട്ടിഫിക്കറ്റുകളെന്ന് അബൂദബി ചേംബർ സി.ഇ.ഒ അഹമ്മദ് ഖലീഫ അൽ ഖുബൈസി പറഞ്ഞു.
അബൂദബിയെ ലോകത്തിലെ 10 മുൻനിര നഗരങ്ങളിലൊന്നായി മാറ്റുകയെന്ന ലക്ഷ്യത്തിന് കരുത്തുപകരാൻ ചേംബർ ഓഫ് കോമേഴ്സിന് ഇതിലൂടെ സാധിക്കുമെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു