ദുബൈ: കടയ്ക്കല്‍ തിരുവാതിര ദുബൈയില്‍ നടത്താന്‍ കടയ്ക്കല്‍ പ്രവാസി ഫോറം തീരുമാനിച്ചു. മീന മാസത്തിലെ തിരുവാതിര നാളില്‍ ആരംഭിച്ച് ഏഴുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ മിനിയേച്ചര്‍ പതിപ്പാണ് പ്രവാസികള്‍ക്കായി ഒരുക്കുക. കടയ്ക്കല്‍ പ്രവാസി ഫോറത്തിന്റെ പുതിയ ഭരണ സമിതി രൂപവത്കരണ വേളയിലാണ് തിരുവാതിര ഉത്സവം ദുബൈയിൽ നടത്താമെന്ന് തീരുമാനിച്ചത്. കടയ്ക്കലും പരിസര പ്രദേശത്തുമുള്ള യു.എ.ഇ നിവാസികളുടെ കൂട്ടായ്മയാണ് കടയ്ക്കല്‍ പ്രവാസി ഫോറം. ഫോറത്തിന്റെ 2024ലെ ഭരണസമിതിയിലേക്ക് ബുനൈസ് കാസിം (പ്രസിഡന്റ്), ഷംനാദ് കടയ്ക്കല്‍ (ജനറല്‍ സെക്രട്ടറി), റഹീം കടയ്ക്കല്‍ (ട്രഷറര്‍), ഷാജിലാല്‍ കടയ്ക്കല്‍, റിയാദ് മുക്കുന്നം, നസീഫ് കുമ്മിള്‍ (വൈസ് പ്രസിഡന്റുമാർ), സുധീര്‍ ഇളമ്പഴന്നൂര്‍, നസീര്‍ റാവുത്തര്‍, ഷെഫി തൊളിക്കുഴി (ജോയന്റ് സെക്രട്ടറിമാർ), ഷാഫര്ഷ, സിയാദ് മുക്കുന്നം, ഷെഫീഖ് കുമ്മിള്‍ (ജോയന്റ് ട്രഷറര്‍മാർ), രതീഷ് കാട്ടാംപള്ളി (ആര്‍ട്സ് സെക്രട്ടറി), ദിലീപ് നെല്ലിക്കാട് (മീഡിയ സെക്രട്ടറി), ഷാന്‍ നൂറുദ്ദീന്‍ (സ്പോർട്സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. ദുബൈയിലെ അല്‍-തവാര്‍ പര്‍ക്ക് 3ല്‍ നടന്ന ഫോറത്തിന്റെ 12ാം വാര്‍ഷിക സംഗമത്തിലെ ജനറല്‍ ബോഡിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സംഗമത്തില്‍ നടന്ന കായിക വിനോദ മത്സരങ്ങളില്‍ ഫാറൂഖ്, ഫാത്തിമ, ശ്രേയ സുരേഷ്, ആമിന നസീഫ്, ജാന്‍സ, മിസ്അബ്, സഫീര്‍ എന്നിവര്‍ വിജയികളായി. വടംവലി മത്സരത്തില്‍ ബ്രദേര്‍സ് പള്ളിക്കുന്ന് വിജയികളായി. ഫോറത്തിന്റെ ക്രിക്കറ്റ് ടീമായ കെ.പി.എഫ് സ്ട്രൈക്കേഴ്സിനുള്ള പുതിയ ജഴ്സികള്‍ ചടങ്ങിൽ വിതരണം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു