ഉജ്ജയിൻ: പട്ടം പറത്തുന്നതിനിടെ ഇലക്‌ട്രിക് ലൈനില്‍ നിന്ന് ഷോക്കേറ്റ് 12കാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഉജ്ജൈനില്‍ തിങ്കളാഴ്ചയാണ് സംഭവം.ഞായറാഴ്ച ബേഗംബാഗ് ഏരിയയില്‍ വീടിന്റെ ടെറസില്‍ നിന്ന് പട്ടം പറത്തുകയായിരുന്നു കുട്ടി. ഈ സമയം ഹൈടെൻഷൻ ലൈനില്‍ തട്ടിയാണ് അപകടമുണ്ടായതെന്ന് മഹാകാല്‍ പൊലീസ് സ്റ്റേഷൻ ഇൻചാര്‍ജ് അജയ് വര്‍മ പറഞ്ഞു.
ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ കുട്ടി മരിച്ചിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു- അദ്ദേഹം വ്യക്തമാക്കി.
പട്ടം പറത്തുന്നതിടെ ചരട് കഴുത്തില്‍ കുടുങ്ങി രാജസ്ഥാനിലെ കോട്ട സ്വദേശിയായ 12കാരനും കഴിഞ്ഞദിവസം മരിച്ചിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ സുരേന്ദ്ര ഭീല്‍ ആണ് മരിച്ചത്. ജില്ലയില്‍ സമാനമായ സംഭവങ്ങളില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റതായം പൊലീസ് പറഞ്ഞു.
ചൈനീസ് മഞ്ച എന്നറിയപ്പെടുന്ന ചില്ലുപൊടിയാല്‍ പൊതിഞ്ഞ നിരോധിത സിന്തറ്റിക് നൂലാണ് അപകടത്തിന് കാരണമായത്. കുട്ടി തിങ്കളാഴ്ച വൈകിട്ട് വീടിന്‍റെ ടെറസില്‍ സുഹൃത്തുക്കളോടൊപ്പം പട്ടം പറത്തുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
മകര സംക്രാന്തി ദിനത്തില്‍ പട്ടം പറത്തിയ 60 വയസുകാരനുള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ സതൂര്‍ ഗ്രാമത്തില്‍ പട്ടം ചരട് കഴുത്തില്‍ കുടുങ്ങി രാംലാല്‍ മീണ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്ടം പറത്തലുമായി ബന്ധപ്പെട്ടതാണ് മകരസംക്രാന്തി എന്നറിയപ്പെടുന്ന ഉത്തരായന ഉത്സവം.
ഇതുകൂടാതെ, സമാനരീതിയില്‍ ഒരു സൈനികനും ജീവൻ നഷ്ടമായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി കെ കോടേശ്വര്‍ റെഡ്ഡിയാണ് മരിച്ചത്. കഴിഞ്ഞദിവസം ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്ബോഴായിരുന്നു അപകടം. താമസിക്കുന്ന ലംഗാര്‍ ഹൗസ് പ്രദേശത്തേക്ക് ബൈക്കില്‍ പോവുന്നതിനിടെയാണ് അപകടമുണ്ടായത്.