തൃശൂർ∙ തൃശൂരിൽ ഇന്ത്യൻ പ്രധാനമന്ത്രി യുഡിഎഫിന് എതിരെ മത്സരിക്കണമെന്നാണു തങ്ങളുടെ ആഗ്രഹമെന്ന് ടി.എൻ.പ്രതാപൻ എംപി. പ്രധാനമന്ത്രി മത്സരിക്കാൻ വന്നാൽ പോലും ഞങ്ങള്‍ തയാറാണെന്നും സജ്ജമാണെന്നും ടി.എൻ.പ്രതാപൻ പറഞ്ഞു.‘‘പ്രധാനമന്ത്രിയും യുഡിഎഫും തമ്മിലാണു തൃശൂരിലെ മത്സരമെന്ന രീതിയിൽ തന്നെയാണു ഞങ്ങൾ കാണുന്നത്. ഒരു തരത്തിലുമുള്ള ആശങ്കയില്ല. ഭയങ്കര ത്രില്ലിലാണ്. ഭയങ്കര ഹരത്തിലാണ്, ആവേശത്തിലാണ്’’–ടി.എൻ.പ്രതാപൻ പറഞ്ഞു.
ടി.എൻ.പ്രതാപന്റെ വാക്കുകൾ
ആരാധനാലയങ്ങളിൽ പോകുന്നതും അവിടെ വഴിപാട് ചെയ്യുന്നതും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതിൽ വ്യക്തിപരമായ അഭിപ്രായമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി രണ്ടാം തവണയും തൃശൂർ വരുമ്പോൾ അദ്ദേഹം മണിപ്പുരിൽ പോകാത്തതിൽ സങ്കടമുണ്ട്. മാതാവിന്റെ വിശുദ്ധരൂപം തകർക്കപ്പെട്ട മണിപ്പുരിൽ വിശ്വാസികളുടെ ഹൃദയവികാരങ്ങൾ എന്നെപ്പോലെയുള്ള ദൈവവിശ്വാസികളുടെ മനസ്സിലുണ്ട്. തൃശൂരിലെ പതിനായിരക്കണക്കിനു വരുന്ന സത്യവിശ്വാസികളുടെ ഹൃദയത്തിലുമുണ്ട്.
READ ALSO…..സ്വകാര്യ ബാങ്കില്‍ പണയംവെച്ച സ്വര്‍ണം മറിച്ചുവിറ്റു; മാനേജര്‍ അടക്കം മൂന്നുപേർ അറസ്റ്റിൽ
പള്ളിയില്ലാത്തതിന്റെ പേരിൽ മണിപ്പുരിൽ ക്രിസ്മസ് കുർബാനയിൽ പങ്കെടുക്കാൻ കഴിയാത്ത വിശ്വാസികളുടെ വികാരം ഞങ്ങളുടെ ഓരോരുത്തരുടെയും മനസ്സിലുണ്ട്. അച്ചന്മാരെയും കന്യാസ്ത്രീകളെയും ആക്ഷേപിച്ച, വിശ്വാസികളെ നടുറോഡിൽ വച്ച് ആക്ഷേപിച്ചതിന്റെ വികാരങ്ങൾ ഞങ്ങളുടെ മനസ്സിലുണ്ട്. മണിപ്പുരിൽ പോയി ജനങ്ങളെ ഒന്ന് ആശ്വസിപ്പിക്കാൻ കഴിയാത്ത ആളാണ് ഇന്ത്യയിലെ പ്രധാനമന്ത്രി. മണിപ്പുർ വിഷയത്തിലെ പ്രധാനമന്ത്രിയുടെ മൗനവും അസാന്നിധ്യവും നിസംഗതയും, അതിന്റെ പാപക്കറ കഴുകികളയാൻ ഏതെങ്കിലും കിരീടം കൊണ്ടോ വഴിപാടു കൊണ്ടോ ഇന്ത്യയിലെ പ്രധാനമന്ത്രിക്കും ബിജെപിക്കും ആർഎസ്എസ് സംഘപരിവാർ ശക്തികൾക്കും കഴിയില്ല. വിശ്വാസികളുടെ മനസ്സിനകത്ത് ഏറ്റ വേദനയുടെ പരിഹാരം വഴിപാടല്ലെന്ന് ഇന്ത്യൻ പ്രധാനമന്ത്രിയും ബിജെപിയും ഇന്നല്ലെങ്കിൽ നാളെ മനസ്സിലാക്കും. അത് മനസ്സിലാക്കി കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സ്ഥലം തട്ടിൽ പിതാവിന്റെ മണ്ണാണ്. തൃശൂർ വിശ്വാസികളുടെ പറുദീസയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു