ജനുവരി 22 ന് നടക്കാൻപോകുന്ന അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കെ അയോധ്യയിൽ നിർമ്മിക്കാനിരിക്കുന്ന മസ്ജിദിന്റെ പ്രവർത്തനങ്ങൾ എവിടംവരെയെത്തി?
അയോധ്യയിൽ ഇന്ത്യ ഇസ്‌ലാമിക് കൾചറൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർമിക്കുന്ന പള്ളിക്ക് മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്നു പേരിടാനാണ് തീരുമാനം. മസ്ജിദെ അയോധ്യ എന്ന പേരാണ് ആദ്യം നിർദേശിക്കപ്പെട്ടത്. എന്നാൽ പിന്നീട് അബ്ദുല്ലയുടെ മകൻ മുഹമ്മദിന്റെ മസ്ജിദ് എന്ന തരത്തിൽ മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദ് എന്ന പേരിലേക്ക് എത്തുകയായിരുന്നു.
പ്രവാചകന്റെ പേരിൽ നിർമിക്കുന്ന പള്ളി രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായിരിക്കുമെന്നാണ് ഫൗണ്ടേഷൻ ഭാരവാഹികൾ പറയുന്നത്. 6 മാസത്തിനുള്ളിൽ പള്ളിയുടെ നിർമാണം ആരംഭിക്കാനാണ് തീരുമാനം.
അയോധ്യയിൽ നിന്ന് 25 കിലോമീറ്റർ അകലെ ധന്നിപ്പുരിലാണ് പള്ളി നിർമ്മിക്കുന്നത്. ഇതിനുവേണ്ടി 5 ഏക്കർ സ്ഥലം ആണ് അനുവദിച്ചിരുന്നത്. ഒപ്പം കാൻസർ ചികിത്സക്കായുള്ള ആശുപത്രി, സമൂഹ അടുക്കള, ലൈബ്രറി, ഗവേഷണകേന്ദ്രം എന്നിവ കൂടിയുണ്ട്.
താജ് മഹലിനേക്കാൾ ഗംഭീരമായാണ് നിർമ്മിക്കുന്ന പള്ളിക്ക് അഞ്ചു മിനാരങ്ങളുണ്ടാകും. ലോകത്തിലെ ഏറ്റവും വലിയ ഖുറാന്‍ ഇവിടെ സ്ഥാപിക്കുമെന്നും മദീനയിലും മറ്റു പ്രധാന ധർഗ്ഗകളിലും പ്രാർത്ഥിച്ച ശേഷം വിശുദ്ധ സൂക്തങ്ങൾ ആലേഖനം ചെയ്ത ഇഷ്ടിക നിർമ്മാണത്തിനായി കൊണ്ടുവരും. ധനസമാഹരണത്തിനു തുടക്കം കുറിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം