നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ രീതി. വിവിധ മതങ്ങളും, വിവിധ രീതികളും, വിവിധ സംസ്കാരങ്ങളും അടങ്ങിയതാണ് ഇന്ത്യൻ ഭൂപ്രദേശം. രാഷ്ട്രീയത്തിലും ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. ഇന്ത്യയിൽ നോർത്ത്, സൗത്ത് എന്ന വലിയൊരു വിടവ് രാഷ്ട്രീയത്തിൽ കാണാം.
നോർത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് സൗത്തിലെ രാഷ്ട്രീയ സാഹചര്യം. നോർത്തിൽ നിന്നും വ്യത്യസ്തമായി സൗത്തിലെ ജനങ്ങൾ കൂടുതൽ വിദ്യാഭാസം നേടുന്നു, സാമ്പത്തികമായി പലരും മുന്നോട്ടു നീങ്ങുന്നു. അവരെ മതം ഭിന്നിപ്പിച്ചിരുന്നില്ല.അതിനേക്കാളുപരി സൗത്ത് എപ്പോഴും ബി ജെ പിയിൽ നിന്നും അകലം പാലിച്ചിരുന്നു.
2024 ലെ തെരഞ്ഞെടുപ്പ് വിരൽ ചൂണ്ടുന്നത് രണ്ടു വൈരുദ്ധ്യങ്ങളിലേക്കാണ്. രാഷ്ട്രീയ മാറ്റങ്ങൾ ഇന്ത്യയിൽ പുതിയൊരു സോഷ്യോ-എക്കണോമിക് സംസ്ക്കാരത്തിലേക്ക് കൊണ്ടെത്തിക്കുമെന്നതിൽ സംശയമില്ല. 2009 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (INC) നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് തെരഞ്ഞെടുപ്പിൽ വിജയിച്ചു.
2010 മുതൽ 2014 വരെയുള്ള കോൺഗ്രസ്സിന്റെ പ്രവർത്തന പശ്ചാത്തലം നോക്കുകയാണെങ്കിൽ ന്യൂ മീഡിയ ഉപയോഗിക്കുന്നതിൽ വലിയ രീതിയിൽ പരാജയപ്പെട്ടു ഒപ്പം സവർണ്ണ ജാതിയുടെ അനക്കങ്ങളെ നീരീക്ഷിക്കുന്നതിലും പിഴച്ചു. എങ്കിലും അതെ വർഷം നിരവധി മനുഷ്യർ വലുതുപക്ഷ രാഷ്ട്രീയത്തിൽ വിശ്വസിച്ചു. ഇത്തരത്തിലൊരു വിശ്വസനം നിർമ്മിച്ചെടുക്കലിന് സഹായകമായാത് സോഷ്യൽമീഡിയ ട്രെൻഡിങ്ങിലൂടെയാണ്.
ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ ദിലീപ് ഹിറോ തന്റെ ദ ഏജ് ഓഫ് ആസ്പിരേഷൻ (2018) എന്ന പുസ്തകത്തിൽ, ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഡാറ്റയുടെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ച് ജാഗ്രത പുലർത്തുകയും അതിനു വേണ്ടി ആദ്യത്തെ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) യൂണിറ്റ് 2010-ൽ തന്നെ സ്ഥാപിക്കുകയും ചെയ്തു എ ന്നു പറയുന്നുണ്ട് . നാഷണൽ ഡിജിറ്റൽ ഓപ്പറേഷൻസ് സെൽ (N-DOC) എന്നാണ് അതിനെ അറിയപ്പെടുന്നത്.
കൂട്ടായ പ്രവർത്തനത്തിലൂടെ ഈ വിങ് വലിയൊരു ഡാറ്റാബേസ് കണ്ടെത്തി പബ്ലിഷ് ചെയ്തു. 2014 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ‘ഡിജിറ്റൽ സീറ്റുകൾ’ എന്ന് ലേബൽ ചെയ്ത 155 നഗര മണ്ഡലങ്ങളെ ഈ ഐ ടി വിങ്ങിലെ പ്രവർത്തകർ സ്വാധീനിച്ചു. ടെക്‌നോളജിയുടെ കൃത്യമായ ഉപയോഗവും,പ്രോമോട്ടിങ്ങും ബി ജെ പി യെ കൂടുതൽ സഹായിച്ചു. ഇന്ത്യൻ കോർപ്പറേറ്റ് സ്ഥാപങ്ങളുടെ സഹായം മൂലവും, പ്രവാസി മലയാളികളിൽ പ്രയോഗിച്ച നയതന്ത്രം മൂലവും 2014 ലെ തെരഞ്ഞെടുപ്പ് ബി ജെ പി ലാഘവത്തിൽ കോൺഗ്രസ്സിനെ 4 :1 എന്ന കണക്കിൽ മറികടന്നു
2014 ൽ ബി ജെ പി യുടെ തെരഞ്ഞെടുപ്പ് സന്ദേശങ്ങൾ വികസനവും, അഴിമതി രഹിതമായൊരു ഇന്ത്യയും ആയിരുന്നു. അന്നത്തെ വാഗ്ദാനങ്ങൾ പ്രത്യക്ഷത്തിൽ വെളിപ്പെടുത്താൻ നയതന്ത്രജ്ഞനായ മോദി തയാറായില്ല. എന്നാൽ 2024 ഇത് എത്തി നിൽക്കുമ്പോൾ മതത്തെ കയ്യിലെടുത്തുകൊണ്ടാണ് ബി ജെ പി സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഹിന്ദു ദേശീയത, ഹിന്ദു സംസ്കാരം എന്നൊക്കെ പലയാവർത്തി മോദി അഭിസംബോധന ചെയ്തതാണ്. ഇതിലെന്താണ് ഇത്ര പ്രശ്നം എന്ന് ചിന്തിക്കുന്ന പലരുമുണ്ടാകും. ബി ജെ പി സർക്കാർ ആദ്യമന്ത്യത്തോളം ചരട് വലിച്ചു കൊണ്ടിരിക്കുന്നത് മത വിഭാഗിയതയും മാത്രമാണ്. ഏത് മതത്തിലാണ് മറ്റു മതത്തിലുള്ളവരുടെ വിശ്വാസവും, സംസ്കാരവും ഹനിക്കണമെന്നു പറഞ്ഞിട്ടുള്ളത്?
കേരളത്തിൽ ഇന്നേ വരെ കണ്ടിട്ടുള്ളത് ജാതീയമായ വേർതിരിവുകളയായിരുന്നു. സവർണ്ണ മതമെന്ന് അനുമാനിക്കുന്ന ഓരോ മതത്തിലെയും വ്യക്തികൾ അവരുടെ തന്നെ മതത്തിൽ കുറച്ചു വിഭാഗത്തെ താഴ്ന്ന വിഭാഗമായി കണ്ടു പോരുന്നു. കേരളം പരിസ്സരത്തിൽ ജാതീയതയെ പറ്റി സംസാരങ്ങളും, ചർച്ചകളും നടക്കവെയാണ് ബി ജെ പി ഗവണ്മെന്റ് അതെ പശ്ചാത്തലത്തിൽ മത വിഭാഗീയതയ്ക്കു കളമൊരുക്കുന്നത്.
2011 ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 80 ശതമാനത്തോളം പേർ ഹിന്ദുക്കളാണ്. ബിജെപിക്ക് 2014-ൽ 31% വോട്ടുകൾ ലഭിച്ചു, 2019-ലെ പൊതുതെരഞ്ഞെടുപ്പിൽ അത് മൊത്തം വോട്ടിന്റെ 38.4% ആയി കുതിച്ചു. കൂടാതെ, ഹിന്ദുത്വയുടെ ദേശീയത , 2024-ലെ തിരഞ്ഞെടുപ്പിൽ ഇതിലും വലിയ സംഖ്യാ വർദ്ധനവ് സാക്ഷാത്കരിക്കപ്പെടുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവും ഭാരത് ജോഡോ യാത്ര 2.0 നമ്മോട് വ്യക്തമായി പറയുന്നത് 2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിന്റെ ഫലം കൂടുതൽ നിർണ്ണായകമുള്ളതാണ്. രാഷ്ട്രീയ കൊമ്പു കോർക്കലുകളും തത്രങ്ങളും അവർക്കു വേണ്ടി ജാഗരൂകരായിരിക്കുമ്പോൾ വോട്ട് ചെയ്യുന്ന പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരായിരിക്കണം