ജനുവരി 14 ന് മണിപ്പുരില്‍ തുടക്കം കുറിച്ച യാത്ര ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലെ 100 ലോക്സഭാ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്റര്‍ പിന്നിടാൻതുടങ്ങിയപ്പോൾ ചർച്ചകളിൽ ഇടംപിടിച്ച ഒരു സംഗതി കൂടിയുണ്ട്. ലിഫ്റ്റടക്കമുള്ള സൗകര്യങ്ങളോടെ പ്രത്യേകമായി നിര്‍മിച്ച TS09GF8055 വോള്‍വോ ബസ്.
ഈ ബസിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര.
കോണ്‍ഗ്രസ് ഏറ്റവും അവസാനമായി അധികാരം പിടിച്ച തെലങ്കാനയിലാണ് ഈ ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നതും ഒരു പ്രത്യേകതയാണ്.
ബസിന്റെ മുകളില്‍ നിന്നുകൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് ലിഫ്റ്റ് ഒരുക്കിയിരിക്കുന്നത്. മറ്റൊരു പ്രത്യേകതയാണ് ബസിനുള്ളിൽ കോണ്‍ഫറന്‍സ് റൂം. സാമൂഹിക സംഘടനാ പ്രതിനിധികള്‍ അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതിനു വേണ്ടിയാണ് കോണ്‍ഫറന്‍സ് റൂം ഒരുക്കിയിരിക്കുന്നത്. ബസിനുള്ളിലെ ഈ കോണ്‍ഫറന്‍സ് റൂമിന് എട്ട് പേരെ ഉള്‍ക്കൊള്ളാനാകും. അതോടൊപ്പം ബസിന്റെ വശത്തായി ഘടിപ്പിച്ചിട്ടുള്ള സ്ക്രീനില്‍ കോണ്‍ഫറന്‍സ് റൂമിൽ നടക്കുന്ന കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങള്‍ പുറത്തുള്ളവര്‍ക്ക് കാണാന്‍ സാധിക്കും എന്ന പ്രത്യേകതയുമുണ്ട്.
ബസിന്റെ പുറക് വശത്തായി ‘സ്നേഹത്തിന്റെ കട’യെന്ന് ഹിന്ദിയലും ഇംഗ്ലീഷിലുമായി എഴുതിയിട്ടുണ്ട്. എഴുത്തിനൊപ്പം രാഹുൽ ഗാന്ധിയുടെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയുടേയും ചിത്രങ്ങളും പതിപ്പിച്ചിട്ടുണ്ട്. ബസില്‍ ശുചിമുറിയും സജ്ജമാക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം