‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’- മുൻ കരസേനാ മേധാവി എം എം നരവനെയുടെ ഓർമ്മക്കുറിപ്പുകൾ. കരസേനാ ദിനമായ ജനുവരി 15 ന്പുറത്തിറങ്ങേണ്ടതായിരുന്നു ഈ പുസ്തകം. എന്നാൽ ഈ പുസ്തകത്തിൽ ചില ഭാഗങ്ങൾ വിവാദമായതോടെ വിദേശമന്ത്രാലയത്തിന്റെയും പ്രതിരോധമന്ത്രാലയത്തിന്റെയും പരിശോധനകുരുക്കിലാണ്.
പരിശോധന തീരും വരെ പുസ്തകത്തിന്റെ പ്രസിദ്ധീകരണം വിലക്കുകയും ചെയ്തിട്ടുണ്ട്. ജനുവരിയിൽ പുസ്തകത്തിന് ലഭിച്ച ഓർഡറുകൾ ആമസോൺ ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്.
2020 ലെ ഗാൽവൻ സംഘർഷകാലത്തു രാഷ്ട്രീയനേതൃത്വം വേണ്ട രീതിയിൽ ഉത്തരവു നൽകിയില്ലെന്നും സൈന്യത്തിനിഷ്ടമുള്ളതു ചെയ്യാൻ നിർദേശിച്ചു കയ്യൊഴിയുകയായിരുന്നുവെന്നും പുസ്തകൽ പറയുന്നുണ്ട്. കൂടാതെ കര, നാവിക, വ്യോമ സേനകളിൽ 4 വർഷത്തെ ഹ്രസ്വസേവനത്തിനു കേന്ദ്ര സർക്കാർ നടപ്പാക്കിയ അഗ്നിപഥ് റിക്രൂട്ടിങ് സംബന്ധിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. അഗ്നിപഥ് റിക്രൂട്ടിങ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വേണ്ടത്ര ചർച്ചകൾ നടന്നില്ലെന്നാണ് വിമർശനം. ഇവ വെളിപ്പെടുത്തിയതോടെ പുസ്തകം പരിശോധനയ്ക്കു വിധേയമാക്കാൻ രാജ്യരക്ഷാവകുപ്പ് ആവശ്യപ്പെടുകയായിരുന്നു. പ്രസിദ്ധീകരണത്തിനുള്ള അനുമതി എന്ന് ലഭിക്കുമെന്നതിൽ വ്യക്തതയില്ല.
സാധാരണഗതിയിൽ വിരമിച്ച ശേഷം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സേനാ ഉദ്യോഗസ്ഥർക്കു വിലക്കില്ലെങ്കിലും ഇന്റലിജൻസ്, സുരക്ഷാകാര്യങ്ങൾ എന്നിവ സംബന്ധിച്ച് എഴുതുന്നതിൽ പരിമിതികളുണ്ട്. ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാവുമ്പോൾ ഗ്രന്ഥകാരനെ അനൗദ്യോഗികമായി വിളിച്ചു പ്രശ്നം പരിഹരിക്കുകയാണു പതിവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം