നേമം: കുണ്ടമണ്‍കടവ് മുതല്‍ പേയാട് വരെയുള്ള റോഡില്‍ ഇരുവശത്തുമുള്ള വ്യാപാര സ്ഥാപനങ്ങളിലെ അനധികൃത നിർമാണങ്ങള്‍ പൊളിച്ചുമാറ്റിയ പഞ്ചായത്ത് പക്ഷേ, നിയമം ലംഘിച്ച് പാര്‍ക്കിങ് ഷെഡ് നിർമിക്കുന്നു. വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലാണ് റോഡില്‍നിന്ന് നിശ്ചിത അകലം പാലിക്കാതെ നിർമാണം നടക്കുന്നത്. തിരക്കേറിയ കുണ്ടമണ്‍കടവ്-പേയാട് റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ 2016ലാണ് വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകള്‍ സംയുക്തമായി റോഡിലേക്ക് തള്ളിനില്ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റിയത്.
നിയമംലംഘിച്ച് പഞ്ചായത്തിന്റെ പാര്‍ക്കിങ് ഷെഡ് നിർമാണംനടപ്പാതയോട് ചേര്‍ന്നുള്ള വിളപ്പില്‍ പഞ്ചായത്ത് ഓഫിസിന്റെ ഒരു ഭാഗവും അന്ന് ഇടിച്ചുമാറ്റിയിരുന്നു. ശേഷിച്ച പഴയ കെട്ടിടത്തിന്റെ ഒരു ഭാഗം ഉടന്‍ നീക്കുമെന്നും പഞ്ചായത്ത് സര്‍വകക്ഷി യോഗത്തില്‍ ഉറപ്പു നല്കി. എന്നാല്‍, എട്ടു വര്‍ഷം പിന്നിട്ടിട്ടും പഴയ കെട്ടിടം പൊളിച്ചില്ലെന്ന് മാത്രമല്ല, മുമ്പ് പൊളിച്ചു മാറ്റിയ കെട്ടിടം സ്ഥിതിചെയ്ത സ്ഥലത്ത് ലക്ഷങ്ങള്‍ ചെലവിട്ട് പുതിയ പാര്‍ക്കിങ് ഷെഡ് പണിയുകയാണ് അധികൃതര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു