മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല പരാതികളും ധാരാളം പേര് ഉന്നയിക്കാറുണ്ട്. മുടിക്ക് കട്ടി കുറയുന്നു, മുടി പൊട്ടിപ്പോകുന്നു, മുടി വല്ലാതെ ഡ്രൈ ആകുന്നു, മുടി കൊഴിച്ചില്‍ എന്നിങ്ങനെ പോകുന്നു മുടിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ പട്ടിക.
ഇതില്‍ ഓരോ പ്രശ്നത്തിനും അതിന്റേതായ കാരണങ്ങള്‍ കാണും എന്നതാണ് സത്യം. ഈ കാരണങ്ങള്‍ കണ്ടെത്തി ഇവയ്ക്ക് തന്നെ പരിഹാരം കാണാനായില്ല എന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പ്രശ്നം തുടരുക തന്നെ ചെയ്യും. ഇത്തരത്തില്‍ മുടി വല്ലാതെ ഡ്രൈ ആയിപ്പോകുന്ന അവസ്ഥയ്ക്ക് പിന്നിലെ കാരണവും അതിനുള്ള പരിഹാരവുമാണിനി വിശദീകരിക്കുന്നത്.
പല കാരണങ്ങള്‍ കൊണ്ടും മുടി ഡ്രൈ ആകാം. എന്നാല്‍ വെള്ളം ‘ഹാര്‍ഡ്’ ആകുന്നത് കൊണ്ട് മുടി ഡ്രൈ ആകുന്നതിനെ കുറിച്ചാണിവിടെ സൂചിപ്പിക്കുന്നത്. മിനറലുകള്‍- അതായത് ധാതുക്കള്‍ ഉയര്‍ന്ന അളവില്‍ കാണുന്ന വെള്ളത്തെയാണ് ‘ഹാര്ർഡ് വാട്ടര്‍’ എന്ന് വിശേഷിപ്പിക്കുന്നത്.
പ്രത്യേകിച്ച് കാത്സ്യം, മഗ്നീഷ്യം എന്നീ ധാതുക്കള്‍ മുടിക്ക് പുറത്തായി പ്ലാസ്റ്റിക് ആവരണം പോലൊന്ന് തീര്‍ക്കുന്നു. ഇതോടെ മുടിയിലേക്ക് പുറത്തുനിന്നുള്ള നനവോ എണ്ണമയമോ കടക്കുന്നത് കുറയുന്നു. ഇതുകൊണ്ടാണ് മുടി വല്ലാതെ ഡ്രൈ ആകുന്നത്.
ധാതുക്കളുടെ അംശം കുറവുള്ള വെള്ളം മുടിയിലുപയോഗിക്കുന്നതാണ് നല്ലത്. പക്ഷേ ജലദൗര്‍ലഭ്യം മൂലം ‘ഹാര്‍ഡ് വാട്ടറും’ നിത്യോപയോഗങ്ങളിലേക്കായി എടുക്കേണ്ട സാഹചര്യമാണ് മിക്കയിടങ്ങളിലും ഇന്നുള്ളത്. readmore അടിവയറ്റിലെ കൊഴുപ്പ് കളയണോ? ഇവ കഴിക്കു
ഈ ‘ഹാര്‍ഡ് വാട്ടറി’ല്‍ കുളി മാത്രമല്ല, ഷാമ്പൂ കൂടി ചെയ്തുവരുമ്പോള്‍ മുടി നല്ലതുപോലെ ഡ്രൈ ആയി പൊട്ടിപ്പോകുന്ന അവസ്ഥയിലേക്ക് എത്തുന്നു. മുടി മാത്രമല്ല തലയോട്ടിയും വല്ലാതെ ഡ്രൈ ആകുന്നതിലേക്ക് ഈ വെള്ളം നയിക്കുന്നു. താരൻ, ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങളും ‘ഹാര്‍ഡ് വാട്ടര്‍’ ഉണ്ടാക്കുന്നു.
എന്തായാലും മുടിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് വെള്ളം കാരണമാകുന്നതായി സംശയം തോന്നിയാല്‍ ഇതിനെ മറികടക്കാൻ ചിലത് നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. ഇതിലൊന്ന് ധാതുക്കള്‍ കെട്ടിക്കിടക്കുന്നതൊഴിവാക്കാൻ സഹായിക്കുന്ന ഷാമ്പൂ ഉപയോഗിക്കുന്നതാണ്. ഇത് പതിവായി ഉപയോഗിക്കുന്നതും നല്ലതാണ്. ആവശ്യമെങ്കില്‍ ഇതിന് ഡെര്‍മറ്റോളജിസ്റ്റിന്റെ നിര്‍ദേശം തേടാവുന്നതാണ്.
മോയിസ്ചറൈസിംഗ് മാസ്കുകള്‍, അതുപോലെ ലീവ്-ഇൻ കണ്ടീഷ്ണറുകള്‍ എന്നിവ ഉപയോഗിക്കുന്നതും വെള്ളം മൂലം മുടി ഡ്രൈ ആകുന്നത് തടയുന്നതിന് ഉപകരിക്കും. വാട്ടര്‍ സോഫ്റ്റ്നെര്‍ സൗകര്യം വീട്ടില്‍ സെറ്റ് ചെയ്യുകയാണെങ്കില്‍ ഇതിലൂടെ ഹാര്‍ഡ് വാട്ടര്‍ ധാതുമുക്തമാക്കി എടുക്കാം. ഇതും വളരെ ഉപകാരപ്രദമാണ്.
ഹാര്‍ട്ട് വാട്ടര്‍ ഉള്ള പൂളില്‍ നീന്താറുണ്ടെങ്കില് നീന്തുന്ന സമയത്ത് സ്വിം കാപ് ധരിക്കുന്നതും മുടിയുടെ ആരോഗ്യപ്രശ്നങ്ങളൊഴിവാക്കാൻ സാധിക്കും. ഷവറിലാണെങ്കില് ഷവര്‍ ഫില്‍ട്ടര്‍ വയ്ക്കുന്നതും നല്ലതാണ്. അതുപോലെ മുടി ആപ്പിള്‍ സൈഡര്‍ വിനിഗര്‍ ഉപയോഗിച്ച് ഒന്ന് കഴുകിയെടുത്താലും ധാതുക്കള്‍ അമിതമായി അടിയുന്നതൊഴിവാക്കാൻ സാധിക്കും.
ഇതെല്ലാം ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ ഭക്ഷണത്തിലും ശ്രദ്ധ വേണം. അയേണ്‍, പ്രോട്ടീൻ, വൈറ്റമിൻ ഡി എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തിന് അവശ്യം വേണ്ടതാണ്. ഇവയെല്ലാം ഭക്ഷണത്തിലൂടെ ഉറപ്പിക്കണം.