പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിരവധി ഏകവർഷ പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നുണ്ട്. ഇപ്പോഴാണ് അപേക്ഷിക്കേണ്ട സമയം. സ്പെഷലൈസേഷനുകൾ: 1. ടെലിവിഷൻ ഡയറക്ഷൻ 2. ഇലക്ട്രോണിക് സിനിമാട്ടോഗ്രഫി 3. വിഡിയോ എഡിറ്റിങ് 4. സൗണ്ട് റെക്കോഡിങ് ആൻഡ് ടെലിവിഷൻ എൻജിനീയറിങ്. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അനുമതിയോടെയാണ് കോഴ്സുകൾ നടത്തുന്നത്. ഈ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 10 മുതൽ ഒരുമണിവരെ ചെന്നൈ, മുംബൈ, ന്യൂഡൽഹി, പുണെ, ജമ്മു, ഐസ്വാൾ, കൊൽക്കത്ത നഗരങ്ങളിൽ നടത്തും.
Read also:ഒരു അധ്യയന വർഷത്തിൽ 10 ബാഗ് രഹിത ദിനങ്ങളുമായി ഉത്തരാഖണ്ഡ് സർക്കാർ
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും അവസാന വർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2024 മാർച്ച് 10നകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www: ftii.ac.inൽ ലഭിക്കും. അപേക്ഷഫീസ് 2000 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് 600 രൂപ മതി. ഓൺലൈനായി ഫെബ്രുവരി നാലുവരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെ വിശദാംശങ്ങളും പ്രവേശന നടപടികളും വെബ്സൈറ്റിലുണ്ട്. എസ്.സി/എസ്.ടി/ഒ.ബി.സി -നോൺക്രീമിലെയർ/ഇ.ഡബ്ല്യു.എസ്/ പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽ പെടുന്നവർക്ക് സംവരണം ലഭിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു