കുട്ടികാലം മുതലേ വാഹനങ്ങളോട്, പ്രത്യേകിച്ച് കാറുകളോട് വല്ലാത്തൊരു ഇഷ്ടമായിരുന്നു ആ പെൺകുട്ടിക്ക്. പിന്നീട് ആ ഇഷ്ടം കാര്‍ ഡിസൈനുകളോടായി. ഓട്ടോഷോകള്‍ കാണുന്നതില്‍പരം ആനന്ദം ആ പെൺകുട്ടിക്ക് മറ്റൊന്നിലുമുണ്ടായിരുന്നില്ല.
ആ പെൺകുട്ടിയുടെ പേരാണ് രാംകൃപ അനന്തന്‍… ഇന്ത്യന്‍ വാഹന വ്യവസായ വിപണിയില്‍ പതിറ്റാണ്ടു മുന്‍പേ കാലുറപ്പിച്ച വനിതാ.
തിരക്കുള്ള നഗരങ്ങളുടെ ഓരത്ത് പോയി നിന്ന് സ്‌പോര്‍ട്‌സ് കാറിന്റേയോ ലംബോര്‍ഗിനിയുടേയോ ശബ്ദത്തിനായി കാതോര്‍ത്തിരിക്കുന്നത് തനിക്കേറ്റവും ഇഷ്ടപ്പെട്ട വിനോദമാണെന്ന് ഒരിക്കല്‍ രാംകൃപ പറഞ്ഞിട്ടുണ്ട്. മഹീന്ദ്രയുടെ ഥാര്‍ അടക്കമുള്ള മുന്‍നിര എസ്.യു.വികളുടെ ഡിസൈനറാണ് രാംകൃപാ അനന്തന്‍. മഹീന്ദ്രയുടെ ഥാറിന്റെ രണ്ടാം വരവ് ജനകീയമാക്കിയതില്‍ രാംകൃപ അനന്തന്റെ ഡിസൈന്‍ കോൺസെപ്റ്റിനുള്ള പങ്ക് ചെറുതല്ല. ഥാര്‍ മാത്രമല്ല, മഹീന്ദ്ര XUV 700, സ്‌കോര്‍പിയോ, ബൊലേറോ, സൈലോ എന്നീ വാഹനങ്ങളും രാംകൃപ അനന്തന്റെ കയ്യൊപ്പ് പതിഞ്ഞവയാണ്.
ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഐഐടി ബോംബെയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ഡിസൈനും പൂര്‍ത്തിയാക്കിയ ശേഷം 1997-ലാണ് രാംകൃപാ ഇന്റിരിയര്‍ ഡിസൈനറായി മഹീന്ദ്ര ലിമിറ്റഡില്‍ കരിയര്‍ തുടങ്ങുന്നത്. അക്കാലത്താണ് പ്രീമിയം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ നിര്‍മ്മാണത്തിലേക്ക് മഹീന്ദ്രയും കടന്നുവരുന്നത്. അതിന്റെ തുടക്കമായി പല രാജ്യങ്ങളില്‍ നിന്നുള്ള 1500 ആളുകളില്‍ കമ്പനി ഒരു സര്‍വേ നടത്തി. എസ്.യു.വി വാഹനങ്ങളില്‍ നിന്ന് ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്നതെന്തൊക്കെയാണ് എന്നറിയാനായിരുന്നു സര്‍വേ നടത്തിയത്. രാംകൃപയ്ക്കും ഈ സർവേയിലേക്ക് നല്കാൻ ധാരാളം ഐഡിയകൾ രാംകൃപായുടെ കയ്യിലുമുണ്ടായിരുന്നു. അങ്ങനെ ബൊലേറോ, സ്‌കോര്‍പിയോ, സൈലോ തുടങ്ങിയ വാഹനങ്ങളുടെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം രാംകൃപ അനന്തന്റെ കൈകളിലെത്തി.
ഥാര്‍, സ്‌കോര്‍പിയോ, XUV700 എന്നീ മൂന്ന് വാഹനങ്ങളാണ് രാംകൃപാ അനന്തന്റെ ഡിസൈനിങ് മികവിന് പേര് കേട്ടത്. XUV 500 സൂപ്പര്‍ഹിറ്റായതോടെ TUV 300, KUV 100, XUV 500-ന്റെ ഫേസ്-ലിഫ്റ്റ് രൂപകല്‍പനയും കൃപയും ടീമും ചെയ്തു. എം.പി.വി മഹീന്ദ്ര മരാസോയ്ക്ക് പിന്നിലും അതേ ടീമിന്റെ ഡിസൈന്‍ കരുത്തായിരുന്നു.
പിന്നീട്, എസ്.യു.വി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇരുപതംഗ ടീമിനെ നയിക്കാന്‍ മഹീന്ദ്ര തെരഞ്ഞെടുത്തത് കൃപാ അനന്തനെയായിരുന്നു. മഹീന്ദ്ര ഥാറായിരുന്നു രാംകൃപായുടെ കയ്യൊപ്പ് പതിഞ്ഞു മഹീന്ദ്രയില്‍ നിന്ന് പുറത്തിറങ്ങിയ മറ്റൊരു വാഹനം. ഇതോടെ മഹീന്ദ്രയുടെ ‘ഡിസൈന്‍ മേധാവി’ സ്ഥാനവും രാംകൃപാ അനന്തനെ തേടിയെത്തിയത്. രണ്ട് വര്‍ഷമാണ് മഹീന്ദ്ര ഡിസൈന്‍ ടീമിനെ രാംകൃപാ അനന്തന്‍ മുന്നില്‍ നിന്ന് നയിച്ചത്.
രാംകൃപ ആനന്ദിന്റെ ഡിസൈന്‍ മേധാവിത്വത്തിന് മങ്ങലേല്‍പിച്ച വാഹനമായിരുന്നു KUV 100. മറ്റ് വാഹനങ്ങള്‍ ബുക്ക് ചെയ്ത് ലഭിക്കാന്‍ കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നപ്പോള്‍ KUV 100-ന് ബുക്കിങ് പോലും കുറവായിരുന്നു.
ഇതിനിടയിൽ സ്വന്തമായ ഒരു ഡിസൈന്‍ സ്റ്റുഡിയോ എന്ന സ്വപ്നവും അവർ സാക്ഷാത്കരിച്ചു. KRUX സ്റ്റുഡിയോ എന്ന പേരില്‍ കൃപ ആരംഭിച്ച ഡിസൈന്‍ സ്റ്റുഡിയോയില്‍ നിന്നാണ് മൈക്രോ മൊബിലിറ്റി കോണ്‍സെപ്റ്റില്‍ പുറത്തിറങ്ങിയ TWO2 വാഹനം. ഇക്കാലത്ത് തന്നെയാണ് ഒല ഇലക്ട്രിക് വാഹനങ്ങളുടെ ഡിസൈന്‍ KRUX ഏറ്റെടുക്കുന്നത്. നിലവില്‍ ഒലയുടെ ഡിസൈന്‍ ഹെഡാണ് രാം കൃപ അനന്തന്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം