‘ആടുജീവിതം’ സിനിമയുടെ പോസ്റ്ററിൽ പലരും നടൻ പൃഥ്വിരാജിന്റെ മുഖത്തെ തീക്ഷ്ണത കണ്ടുകാണും. പണ്ടെവിടെയോ കണ്ടുമറന്നെന്ന പോലെ ചിലരെങ്കിലും ഓർത്തുകാണും. 1984ൽ അമേരിക്കൻ ഫോട്ടോഗ്രാഫർ സ്റ്റീവ് മക് കറി ഒരു ചിത്രം പകർത്തുകയുണ്ടായി. പിന്നീട് അത് കാണാൻ സാധിച്ചത് നാഷണൽ ജിയോഗ്രാഫിക് എന്ന മാസികയുടെ മുഖചിത്രമായാണ്.
സോവിയറ്റ് അഫ്ഗാൻ യുദ്ധം നടക്കുന്ന വേളയിൽ പാകിസ്ഥാനിലെ അഭയാർത്ഥിയാവുകയും, പിൽക്കാലത്ത് നിർബന്ധമായി അവിടെനിന്ന് അഫ്ഗാനിലേക്ക് ദേശീയത വെളിപ്പെടുത്താൻ കഴിയാത്തതിന്റെ, പേരിൽ പുറന്തള്ളപ്പെടുകയും ചെയ്ത ഒരു വനിതയാണ് ശർബാത്ത് ഗുല. ആടുജീവിതം എന്ന ചിത്രത്തിന്റെ പോസ്റ്ററും മുന്നേ സൂചിപ്പിച്ച ആ മാസികയുടെ മുഖചിത്രവും തമ്മിൽ എന്തെന്നില്ലാത്ത ഒരു സാമ്യമുണ്ട്.
Read also:‘തേരി മേരി’ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
രണ്ടും അതിജീവനത്തിന്റെ പാതയിൽ എത്തിനിൽക്കുന്ന മനുഷ്യ ജീവന്റെ തുറിച്ചുനോട്ടമായാണ് അനുഭവപ്പെടുന്നത്.
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സിയുടെ സംവിധാനത്തിലെത്തുന്ന ‘ആടുജീവിതം’ മലയാളി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. മലയാളികൾക്കേറേ പരിചിതമായ ഒരു അതിജീവന കഥ, ബിഗ് സ്ക്രീനില്‍ അവതരിപ്പിക്കുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. ബെന്യാമിന്റെ നോവലായ ‘ആടുജീവിതം’ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ ബ്ലെസി എന്ന ചലച്ചിത്രകാരന്റെയും പൃഥ്വിരാജ് എന്ന നടന്റെയും 10 വര്‍ഷത്തെ കഠിനാധ്വാനമാണ്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി പ്രേക്ഷകരിലേക്കെത്തുന്ന ‘ആടുജീവിതം’ ഒട്ടേറെ അന്തർദേശീയ ചലച്ചിത്ര മേളകളിൽ ചർച്ചാവിഷയമായ സിനിമയാണ്. ഏപ്രിൽ 10നാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. ചിത്രത്തിലെ നജീബ് എന്ന കഥാപാത്രമായി മാറാൻ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ടിരുന്നു. ജോര്‍ദാൻ പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 14നാണ് പൂര്‍ത്തിയായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു