ഉത്തരേന്ത്യയിൽ അതിശൈത്യം രൂക്ഷം. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് റെയിൽ വ്യോമ ഗതാഗതം തടസപ്പെട്ടു. ഡൽഹിയിൽ നിന്ന് പുറപെടേണ്ട 30 വിമാനങ്ങൾ വൈകുകയും 17 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു. നിരവധി ട്രെയിനുകളും വൈകുന്നു.
അതേസമയം കഴിഞ്ഞ ദിവസം ഡൽഹി വിമാനത്താവള മേഖലയിൽ കാഴ്ച പരിധി പൂജ്യം മീറ്ററായിരുന്നു. 110 വിമാന സർവീസുകളെയും ഇത് ബാധിച്ചു. കഴിഞ്ഞദിവസം ഡൽഹിയിൽ പുക ശ്വസിച്ച് 4 മരണം സംഭവിച്ചിരുന്നു. തണുപ്പകറ്റാൻ കൽക്കരി കത്തിച്ചതിനെ തുടർന്ന് പുക ശ്വസിച്ചാണ് മരണം സംഭവിച്ചത്. ഡൽഹി അലിപൂരിലാണ് സംഭവം. രണ്ടു കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു