പത്തനംതിട്ട: ശബരിമലയിൽ മകര വിളക്ക് ദർശനം ഇന്ന്. മകര ജ്യോതി, വിളക്ക് ദർശനത്തിനായി സന്നിധാനത്ത് ഭക്തജന പ്രവാഹമാണ്. തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ സന്നിധാനത്തെത്തും. തുടർന്നു ദീപാരാധാന. പിന്നാലെ പൊന്നമ്പലമേട്ടിൽ വിളക്കും തെളിയും. ദർശന സായൂജ്യത്തിനായി ഭക്തർ മലയിറങ്ങാതെ സന്നിധാനത്ത് തുടരുന്നു.
മകര സംക്രമ പൂജ പുലർച്ചെ 2.45നു നടന്നു. സൂര്യൻ ധനു രാശിയിൽ നിന്നു മകരം രാശിയിലേക്ക് കടക്കുന്ന സമയത്താണ് സംക്രമ പൂജ. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകര ജ്യോതി ദർശിക്കാൻ 10 വ്യൂ പോയിന്റുകൾ ഉണ്ട്. മകര വിളക്ക് ദർശനത്തിനായി പുൽമേട്ടിലും ആളുകളെത്തും. ഇവിടെയും സുരക്ഷാ ഒരുക്കങ്ങളടക്കം പൂർത്തിയായിട്ടുണ്ട്. ഡ്രോൺ നിരീക്ഷണമടക്കം ഏർപ്പെടുത്തിയിട്ടുണ്ട്.
എട്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് സുരക്ഷ. സത്രം, കാനനപാത, വള്ളക്കടവ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങൾ വഴി പുൽമേട്ടിലേക്ക് ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു