ഗോരഖ്പുർ: ആവശ്യക്കാരുടെ എണ്ണം കുതിച്ചുയർന്നതോടെ അയോധ്യയിലെ പ്രതിഷ്ഠാചടങ്ങിന് മുന്നോടിയായി രാമചരിതമാനസം പുസ്തകം സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ അനുമതി നൽകി പ്രസാധകരായ ഗീത പ്രസ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയുടെ തീയതി പ്രഖ്യാപിച്ചതോടെയാണ് ആവശ്യക്കാരുടെ എണ്ണം കുതിച്ചുയർന്നത്.
പരിമിതികൾ കാരണം ആവശ്യക്കാരുടെ എണ്ണത്തിനനുസരിച്ച് പുസ്തകം അച്ചടിച്ച് വിതരണം ചെയ്യാൻ കഴിയുന്നില്ല. നിലവിൽ ഗീത പ്രസ് വെബ്സൈറ്റിൽ പുസ്തകത്തിന്റെ കോപ്പി ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ചൊവ്വാഴ്ച മുതൽ സൗജന്യമായി പുസ്തകം ഡൗൺലോഡ് ചെയ്യാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു