ഡൽഹി: മുഖ്യമന്ത്രിയെ പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പിണറായി വിജയന്റെ മുഖാവരണം അഴിഞ്ഞു വീണുവെന്നും മുഖ്യമന്ത്രിയുടെ വീട്ടിലും കേന്ദ്ര അന്വേഷണ ഏജൻസിയായ ഇഡിയെത്തുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട കേന്ദ്ര അന്വേഷണത്തിന് പിന്നാലെ ആയിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ഇഡി ഉദ്യോഗസ്ഥർ അവരുടെ പണി എടുക്കും. എഐ ക്യാമറയുമായി ബന്ധപ്പെട്ടും അന്വേഷണം വരുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഇതുപോലെ ജനങ്ങളെ ദ്രോഹിച്ച പിണറായിയെ സൂര്യൻ എന്ന് വിളിച്ച എം വി ഗോവിന്ദനെ മാനസിക രോഗത്തിന് ചികിത്സിക്കണം. ഏത് കാര്യത്തിലും നോക്കുകൂലി വാങ്ങുന്ന ആളായി മുഖ്യമന്ത്രി മാറിയെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു