കൊച്ചി: പീഡനത്തിന് ഇരയായി നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഭിഭാഷകന് പിജി മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ കൂടിയായ മനുവിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ഹൈക്കോടതി കീഴടങ്ങാന്‍ നല്കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പുത്തന്‍കുരിശ് ഡിവൈഎസ്പി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ മുന്‍ജാമ്യം അനുവദിക്കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു