കുട്ടികൾ പൊതുവെ ചോറ് കഴിക്കാൻ താല്പര്യമില്ലാത്തവർ ആണല്ലോ എന്നും കൊടുത്തുവിടുന്ന ചോറിനു പകരം ഇതൊന്നു കൊടുത്തയച്ചുനോക്കു.കറിപോലും വേണ്ടാത്ത ഈ ചോറ് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഇഷ്ട്ടപെടുത്തും.
ചോറ് വേവിച്ചത്- ഒരു കപ്പ് ചെറുനാരങ്ങ-1 വെളുത്തുള്ളി-4 അല്ലി ഇഞ്ചി-1 കഷ്ണം പച്ചമുളക്-3 കടുക്-1 സ്പൂണ്‍ അണ്ടിപ്പരിപ്പ്-3 ഉപ്പ് കറിവേപ്പില എണ്ണ
ചോറ് പാകത്തിന് വേവിക്കുക. ബസ്മതി റൈസ്, പൊന്നിയരി തുടങ്ങിയവയോ പച്ചരിയോ ആണ് ലെമണ്‍ റൈസിന് നല്ലത്. ചോറ് ഒട്ടിപ്പിടിക്കാത്ത പരുവത്തില്‍ വേവിച്ചെടുക്കണം.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ക്കണം. ഇത് നന്നായി മൂത്ത ശേഷം അണ്ടിപ്പരിപ്പ് ചേര്‍ക്കുക. അല്‍പനേരം നല്ലപോലെ ഇളക്കണം.
ഈ കൂട്ടിലേക്ക് അര സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചെറുനാരങ്ങാനീരും ചേര്‍ക്കുക. വേവിച്ചു വ്ച്ചിരിക്കുന്ന ചോറ് ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ ഇളക്കാം. ലെമണ്‍ റൈസ് തയ്യാര്‍.
അല്‍പം ചെറുനാരങ്ങാ അച്ചാറുണ്ടെങ്കില്‍ ചൂടോടെ ഈ ചോറുണ്ണാം. മറ്റു കറികളൊന്നും വേണ്ട.