മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ കോൺഗ്രസ് വിട്ടു.എക്‌സിലൂടെയാണ് താൻ കോൺഗ്രസ് വിടുന്ന വിവരം മിലിന്ദ് അറിയിച്ചത്.നിർണായക അധ്യായത്തിന് അവസാനം എന്ന് മിലിന്ദ് ദേവ്റ കുറിച്ചത്. ഇതോടെ തൻ്റെ കുടുംബത്തിൻ്റെ 55 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണ് എന്നാണദ്ദേഹം എക്സിൽ കുറിച്ചത്. അതേസമയം നേരത്തെ കോണ്‍ഗ്രസ് വിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ മിലിന്ദ് ദേവ്റ തള്ളിയിരുന്നു. റിപ്പോര്‍ട്ടുകള്‍ വെറും അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ദേവ്‌റ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു