ദോഹ: ഐഡിയൽ ഇന്ത്യൻ സ്കൂളിൽ വേദിയായ ഖത്തറിലെ ഇന്ത്യൻ ഇന്റർസ്കൂൾ കലോത്സവം, ‘കലാഞ്ജലി’യുടെ ഭാഗമായി ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം ഒരുക്കിയ പവിലിയൻ ഐഡിയൽ സ്കൂൾ പ്രിൻസിപ്പൽ ശൈഖ് ഷമീം ഉദ്ഘാടനം ചെയ്തു. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, ഫോറം പ്രസിഡൻറ് ഡോ. സാബു കെ.സി, ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ, ട്രഷറർ അൻസാർ അരിമ്പാറ തുടങ്ങിയവരും മറ്റു ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.
ഖത്തറിലെ മലയാളി എഴുത്തുകാരുടെ രചനകൾ പവിലിയനിലെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നോവൽ, കഥ, കവിത, യാത്രാവിവരണം, ബാലസാഹിത്യം തുടങ്ങി വിഭാഗത്തിലെ നൂറുകണക്കിന് രചനകൾക്കൊപ്പം ചെറു പ്രായത്തിൽതന്നെ ആറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ജൊയാക്കിം സനീഷ്, മൂന്ന് നോവലുകൾ പ്രസിദ്ധീകരിച്ച് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംനേടിയ ലൈബ അബ്ദുൽ ബാസിത്ത്, നോവലിസ്റ്റ് മുഹമ്മദ് സിനാൻ എന്നിവരുടെ കൃതികളും പ്രദർശനത്തിലുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു