ബി​സ്​​ട്രോ​യി​ൽ ഏ​ഷ്യ​ൻ ക​പ്പ് ആ​ഘോ​ഷി​ക്കാം; ആ​രാ​ധ​ക​രെ ക്ഷ​ണി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ ആ​ര​വ​ങ്ങ​ൾ ആ​രാ​ധ​ക​രി​ലേ​ക്ക്​ പ​ക​ർ​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സും. ടൂ​ർ​ണ​മെൻറി​ന്റെ ഓ​രോ ദി​വ​സ​വും ത​ത്സ​മ​യ മാ​ച്ച് സ്‌​ക്രീ​നി​ങ്ങു​ക​ളു​മാ​യി ബി12 ​ബീ​ച്ച് ക്ല​ബി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഖ​ത്ത​ർ എ​യ​ർ​വേ​സ് തു​ട​ക്കം കു​റി​ച്ചു.

ഫെ​ബ്രു​വ​രി എ​ട്ടു​മു​ത​ൽ പ​ത്ത് വ​രെ മാ​ർ​ക്ക് ഷാ​യു​ടെ ത​ത്സ​മ​യ അ​ക്കൂ​സ്റ്റി​ക് പ്ര​ക​ട​ന​ങ്ങ​ൾ, ഫാ​ൻ ആ​ക്ടി​വേ​ഷ​നു​ക​ൾ, വി.​ഐ.​പി മ​ജ്‌​ലി​സ് ഹോ​സ്പി​റ്റാ​ലി​റ്റി എ​ന്നി​വ​യെ​ല്ലാം ബി12 ​ബീ​ച്ച് ക്ല​ബി​നു​കീ​ഴി​ലെ ബ്രി​സ്‌​ട്രോ​യി​ൽ ആ​രാ​ധ​ക​ർ​ക്കാ​യി ഖ​ത്ത​ർ എ​യ​ർ​വേ​സ് സ​ഹ​ക​ര​ണ​ത്തോ​ടെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

സ്വ​ന്തം മ​ണ്ണി​ൽ ന​ട​ക്കു​ന്ന മ​റ്റൊ​രു വ​മ്പ​ൻ കാ​യി​ക മ​ത്സ​ര​മാ​ണ് ഏ​ഷ്യ​ൻ ക​പ്പെ​ന്ന് ഡി​സ്‌​ക​വ​ർ ഖ​ത്ത​ർ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ്റ്റീ​വ​ൻ റെ​യ്‌​നോ​ൾ​ഡ് പ​റ​ഞ്ഞു. ഖ​ത്ത​ർ 2023ലെ ​ഏ​ഷ്യ​ൻ ക​പ്പ് ഖ​ത്ത​റി​ന്റെ ഔ​ദ്യോ​ഗി​ക പ​ങ്കാ​ളി​യെ​ന്ന നി​ല​യി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ്പി​ന്‍റെ ദി ​ബി​സ്‌​ട്രോ ബൈ ​ബി12, ബി12 ​ബീ​ച്ച് ക്ല​ബ് എ​ന്നി​വ​യു​ടെ തീ​ര​ത്തേ​ക്ക് പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ആ​രാ​ധ​ക​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഫു​ട്‌​ബാ​ൾ പ്രേ​മി​ക​ൾ​ക്ക് ആ​ക്ഷ​ൻ പാ​ക്ക്ഡ് ടൂ​ർ​ണ​മെ​ന്റാ​യി വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത് ആ​സ്വ​ദി​ക്കാ​നു​ള്ള ഫാ​ൻ സോ​ണാ​യി ഇ​വി​ടം വ​ർ​ത്തി​ക്കും.

വെ​ള്ളി​യാ​ഴ്​​ച ആ​രം​ഭി​ച്ച ഏ​ഷ്യ​ൻ ക​പ്പ് ഫെ​ബ്രു​വ​രി 10 വ​രെ നീ​ണ്ടു​നി​ൽ​ക്കു​മ്പോ​ൾ ഒ​രു മാ​സ​ക്കാ​ലം നീ​ളു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ മ​ത്സ​രി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​രാ​ധ​ക​ർ​ക്ക് മി​ക​ച്ച ആ​തി​ഥേ​യ​ത്വ അ​നു​ഭ​വം ന​ൽ​കു​ക​യാ​ണ് ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്രൂ​പ്പി​ന്‍റെ ല​ക്ഷ്യം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു